ട്രാഫിക് ബോധവല്‍ക്കരണത്തിനായി ‘ശുഭയാത്രാ 2015’; മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡര്‍
Jul 12, 2015, 13:10 IST
പരിപാടിയുമായി സഹകരിക്കാന്‍ താരവുമായി ബന്ധപ്പെട്ടവര്‍ സമ്മതം അറിയിച്ചതായി തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ് എബ്രഹാം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
“ജനങ്ങളുടെ സുരക്ഷയ്ക്കായാണ് ‘ശുഭയാത്രാ 2015’ പദ്ധതി കേരള പോലീസ് നടപ്പിലാക്കുന്നത്. ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ഏറ്റെടുക്കാന്‍ മോഹന്‍ലാല്‍ സമ്മതം മൂളിയിട്ടുണ്ട്”, ഐജി പറഞ്ഞു.
യുവാക്കല്‍ക്കിടയിലുള്ള അദ്ദേഹത്തിന്‍റെ സ്വാദീനം പരിപാടിയുടെ വിജയത്തിന് ഏറെ ഗുണം ചെയ്യുമെന്നും ഐജി കൂട്ടിച്ചേര്‍ത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് ആഗസ്റ്റില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ ലാല്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Mohanlal will be the brand ambassador for 'Shubhayathra 2015' a campaign conducted by Kerala police. The new project aims to make public aware about the traffic rules.
Keywords: Mohanlal, Shubhayathra 2015, Traffc rules, Kerala police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.