Viswaroopam Sculpture | 'എല്ലാവരും കണ്ടു, അപ്പോ ഞാനും കാണണ്ടേ'; തനിക്കായി നിര്‍മിച്ച വിശ്വരൂപ ശില്‍പം നേരില്‍ കാണാനെത്തി മോഹന്‍ലാല്‍; ശില്‍പിയെ കെട്ടിപ്പിടിച്ച് അഭിനന്ദനവും, ചിത്രം വൈറല്‍
Jun 20, 2022, 16:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തനിക്കായി തടിയില്‍ തയാറാക്കിയ വിശ്വരൂപ ശില്‍പം കാണാന്‍ വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വിലേജിലെത്തി മോഹന്‍ലാല്‍. ഞായറാഴ്ചയാണ് മോഹന്‍ലാല്‍ ക്രാഫ്റ്റ് വിലേജിലെത്തിയത്. അടുത്തയാഴ്ച ശില്‍പം മോഹന്‍ലാലിന്റെ ചെന്നൈയിലെ വസതിയിലേക്ക് കൊണ്ടുപോകാനാണ് ആലോചന.
വെള്ളാര്‍ നാഗപ്പനും മറ്റ് എട്ടു ശില്‍പികളുമുള്‍പെടെയുള്ള സംഘത്തിന്റെ മൂന്നരവര്‍ഷത്തെ പരിശ്രമമാണ് വിശ്വരൂപം. 12 അടി ഉയരത്തില്‍ തടിയില്‍ തയാറാക്കിയ ശില്‍പത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവുമാണ് കൊത്തിയിരിക്കുന്നത്. ശില്‍പപീഠത്തില്‍ 400 ഓളം കഥാപാത്രങ്ങളുണ്ട്.
എല്ലാവരും മാധ്യമവാര്‍ത്തകളിലൂടെ ശില്‍പം കണ്ടെന്നും, അപ്പോ ഞാനും കാണേണ്ടേ എന്നും മോഹന്‍ലാല്‍ ചിരിയോടെ ശില്‍പി വെള്ളാര്‍ നാഗപ്പനോട് പറഞ്ഞു. അവിടെയുള്ള ശില്‍പങ്ങളെല്ലാം മോഹന്‍ലാല്‍ നോക്കി കണ്ടു. ശില്‍പം ഏറെ ഇഷ്ടമായെന്ന് പറഞ്ഞ മോഹന്‍ലാല്‍ ശില്‍പിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചശേഷമാണ് മടങ്ങിയത്.
മൂന്ന് വര്‍ഷം മുന്‍പ് ആറ് അടിയില്‍ നിര്‍മിച്ച വിശ്വരൂപം നടന്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

