ആനക്കൊമ്പ്: നടന്‍ മോഹന്‍ലാല്‍ നിരപരാധിയാണെന്ന് റിപ്പോര്‍ട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആനക്കൊമ്പ്: നടന്‍ മോഹന്‍ലാല്‍ നിരപരാധിയാണെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വെച്ചുവെന്ന കേസില്‍ ആരോപണ വിധേയനായ നടന്‍ മോഹന്‍ലാല്‍ നിരപരാധിയാണെന്ന് റിപ്പോര്‍ട്ട്. രണ്ട് സൃഹൃത്തുക്കള്‍ ചേര്‍ന്ന് ആനക്കൊമ്പ് സമ്മാനമായി നല്‍കിയതാണെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സിനിമാനിര്‍മാതാക്കള്‍ കൂടിയായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും, തൃശൂര്‍ സ്വദേശി പി. കൃഷ്ണകുമാറുമാണ് ലാലിന് ആനക്കൊമ്പ് കൈമാറിയത്.

തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാര്‍ പരമ്പരാഗതമായി കൈമാറിക്കിട്ടിയ ആനക്കൊമ്പാണ് ലാലിന് സമ്മതത്തോടെ സ്‌നേഹോപഹാരമായി നല്‍കിയത്. തൃശൂര്‍ സ്വദേശി പി. കൃഷ്ണകുമാറിന് സ്വന്തമായി ഉണ്ടായിരുന്ന കൃഷ്ണന്‍ കുട്ടി എന്ന ആന ചെരിഞ്ഞപ്പോള്‍ കൊമ്പുകള്‍ മോഹന്‍ലാലിന് നല്‍കുകയായിന്നുവെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ജേക്കബ് പുന്നൂസിന് കൈമാറിയിട്ടുണ്ട്. അതേസമയം മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ നിയമപരമായി അവകാശമുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണം മലയാറ്റൂര്‍ ഡി.എഫ്.ഒ ആണ് നടത്തുന്നത്. വനംവകുപ്പിന്റെ ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ലാല്‍നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia