സഹോദരിക്ക് മംഗല്യ ഭാഗ്യം, സഹോദരന് കോടീശ്വര ഭാഗ്യം

 


ADVERTISEMENT

കറുകച്ചാല്‍: (www.kvartha.com 19.01.2015) സഹോദരിയുടെ വിവാഹാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ബാങ്ക് വായ്പ എടുത്തയാള്‍ക്ക് ലോട്ടറി അടിച്ചു. കോട്ടയം കങ്ങഴ ഇടയപ്പാറ അടുക്കുഴിയില്‍ മോഹന്‍ദാസി(28) നാണ് ഒരു കോടി രൂപയുടെ ലോട്ടറി അടിച്ചത്.

ഞായറാഴ്ച നടക്കാനുള്ള മോഹന്‍ദാസിന്റെ സഹോദരി സൂര്യകലയുടെ വിവാഹ സാധനങ്ങളെടുക്കാന്‍ ശനിയാഴ്ച ഉച്ചയോെട പത്തനാട് കവലയിലെത്തിയ മോഹന്‍ദാസ് അവിടെ വില്‍പന നടത്തുകയായിരുന്ന ലോട്ടറി ഏജന്റ് രാജന്റെ പക്കല്‍നിന്നെടുത്ത ടിക്കറ്റിനാണ് ഒരു കോടിയുടെ സമ്മാനമടിച്ചത്. വിവാഹാവശ്യത്തിനായി ഒരുപാട് പണം വേണമെന്നും അതുകൊണ്ടുതന്നെ താനെടുത്ത ടിക്കറ്റിന് അയ്യായിരം രൂപയെങ്കിലും അടിക്കണമെന്നും മോഹന്‍ദാസ്  ഏജന്റിനോട് പറഞ്ഞിരുന്നു.

സഹോദരിക്ക് മംഗല്യ ഭാഗ്യം, സഹോദരന് കോടീശ്വര ഭാഗ്യംപതിവായി ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള മോഹന്‍ദാസിന് നേരത്തെ രണ്ടുതവണ അയ്യായിരം രൂപവീതം സമ്മാനം ലഭിച്ചിരുന്നു. സഹോദരിയെ കൂടാതെ ചെത്തുതൊഴിലാളിയായ പിതാവും ഭാര്യ ബിജിയും ഏകമകള്‍ ഒന്നരവയസുകാരിയായ ശ്രീനന്ദനയും ഉള്‍പെടുന്നതാണ് മോഹനന്റെ കുടുംബം.

സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സമയത്തുതന്നെ ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിലാണ് മോഹന്‍ദാസ്. വിവാഹത്തിനായെടുത്ത കടങ്ങള്‍ വീട്ടി ചെറിയ വീടും സ്ഥലവും വാങ്ങാനാണ് തന്റെ ആഗ്രഹമെന്ന് മോഹന്‍ദാസ് പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ തളങ്കര സ്വദേശിനി മരിച്ചു

Keywords: Mohandas, Biji, Sree Nandana, Marriage, Brother, Winner, Wife, Daughter, Father, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia