നിയമ വിദ്യാര്‍ഥിനി മുഫീഅ പര്‍വീണിന്റെ മരണം; ഭര്‍ത്താവ് സുഹൈലിന് ഹൈകോടതി ജാമ്യം അനുവദിച്ചു
Jan 31, 2022, 12:41 IST
കൊച്ചി: (www.kvartha.com 31.01.2022) ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മുഫീഅ പര്‍വീണിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ഒന്നാം പ്രതി സുഹൈലിന് ജാമ്യം. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതികളായ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ നവംബറില്‍ സ്ത്രീധന പീഡന പരാതി നല്‍കിയതിന് പിന്നാലെയാണ് ആലുവ എടയപ്പുറം സ്വദേശിനി മുഫീഅ പര്‍വീണിനെ(21) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കും സിഐ സിഎല്‍ സുധീറിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ച് അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഫീഅ ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മുഫീഅ.
ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ആലുവ ഡി വൈ എസ് പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിന് പിന്നാലെ വീട്ടിലെത്തിയ മുഫീഅയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ ഉദ്യോഗസ്ഥ തലത്തില്‍ നടപടിയെടുത്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.