മോദി അമേരിക്കന്‍ മോഡല്‍ പ്രസിഡണ്ടാകുന്നു: എം എ ബേബി

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 13.06.2016) അമേരിക്കന്‍ മോഡില്‍ പ്രസിഡണ്ടായി നരേന്ദ്രമോദി മാറുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഏകാധിപതിയെ പോലെയാണ് നരേന്ദ്ര മോദിയുടെ ഭരണം. സാസ്‌ക്കാരിക മുഖംമൂടിയണിഞ്ഞ് സമസ്ത മേഖലയിലും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

മോദി അമേരിക്കന്‍ മോഡല്‍ പ്രസിഡണ്ടാകുന്നു: എം എ ബേബിഇതിനായി രാഷ്ട്രീയത്തെ ഒരു പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗ് ആക്കി മാറ്റുകയാണെന്നും ബേബി പറഞ്ഞു. ഇ എം എസ്സിന്റെ ലോകം ദേശീയ സെമിനാറില്‍ വര്‍ഗ്ഗീയം ഫാസിസം - ഭീഷണിയും പ്രതിരോധവും എന്ന വിഷയത്തിലുള്ള സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേരത്വം സംരക്ഷിക്കാന്‍ എങ്ങിനെ കോണ്‍ഗ്രസ്സിന് കഴിയും. നേമം മണ്ഡലത്തില്‍ യു ഡി എഫിന്റെ ദയനീയ പരാജയം ഇതിന് ഉദാഹരണമാണ്. കേരളത്തിലെ മതേതരത്വം സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമ മുന്നണിക്ക് മാത്രമെ കഴിയു എന്നും മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Malappuram, Kerala, LDF, M.A Baby, CPM, America, India, BJP, NDA, Prime Minister, Narendra Modi, President, EMS Seminar.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia