Modern Market | ശാസ്ത്രീയമായ രീതിയില്‍ അറവുമാലിന്യ സംസ്‌കരണം; ചാലക്കുടിയില്‍ ആധുനിക മാര്‍കറ്റിന് നടപടികള്‍ ആരംഭിച്ചു

 


ADVERTISEMENT


തൃശൂര്‍: (www.kvartha.com) ചാലക്കുടിയില്‍ ആധുനിക മാര്‍ക്കറ്റിന് നടപടികള്‍ ആരംഭിച്ചു. ഇപ്പോഴുള്ള മാര്‍ക്കറ്റിനെ ഏറ്റവും നൂതനവും ആധുനികവുമായ മാര്‍ക്കറ്റായി സജ്ജമാക്കുന്നതിനും ശാസ്ത്രീയമായ രീതിയില്‍ അറവുമാലിന്യ സംസ്‌ക്കരണം നടത്തുന്നതിനും വേണ്ടിയുള്ള നടപടികളാണ് ആരംഭിച്ചത്. 
Aster_MIMS

മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള മാര്‍ക്കറ്റില്‍ അറവുശാലയും മത്സ്യ- മാംസ- പച്ചക്കറി മാര്‍ക്കറ്റും മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളും ശാസ്ത്രീയമായി നവീകരിക്കുക, നിലവിലുള്ള മാര്‍ക്കറ്റ് കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിച്ച് പുതുക്കി നിര്‍മിക്കേണ്ട കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. 

സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റും വായ്പയും ഉപയോഗപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 
മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ മുന്‍ എം ഡിയും ഗവണ്‍മെന്റ് കണ്‍സള്‍ട്ടന്റുമായ ഡോ. മോഹന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍  വിലയിരുത്തി. 

Modern Market | ശാസ്ത്രീയമായ രീതിയില്‍ അറവുമാലിന്യ സംസ്‌കരണം; ചാലക്കുടിയില്‍ ആധുനിക മാര്‍കറ്റിന് നടപടികള്‍ ആരംഭിച്ചു


ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെ  അഭിപ്രായവും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി  നഗരസഭ  കൗണ്‍സിലില്‍ അവതരിപ്പിക്കും. തുടര്‍ന്നാണ് പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിക്കുക. 

സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ്, വൈസ് ചെയര്‍മാന്‍ സിന്ധു ലോജു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡോ.സണ്ണി ജോര്‍ജ്ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതി വിവരങ്ങള്‍ വിലയിരുത്തി.

Keywords:  News,Kerala,State,Thrissur,market,Top-Headlines, Modern market started in Chalakudy
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia