Whale shark | ആയിക്കര ഹാര്‍ബറില്‍ കൗതുകമുണര്‍ത്തി തിമിംഗല സ്രാവിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആയിക്കര മാപിള ബേ ഹാര്‍ബറില്‍ കൗതുക മുണര്‍ത്തി തിമിംഗല സ്രാവിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രധാന ഫിഷിങ് ഹാര്‍ബറായ ആയിക്കര മാപിള ബേ ഫിഷിങ് ഹാര്‍ബറില്‍ ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് തിമിംഗല സ്രാവ് സംരക്ഷണ സന്ദേശം അറിയിച്ചു കൊണ്ട് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ തിമിംഗല സ്രാവ് സംരക്ഷണ പദ്ധതി തിമിംഗല സ്രാവിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു.
        
Whale shark | ആയിക്കര ഹാര്‍ബറില്‍ കൗതുകമുണര്‍ത്തി തിമിംഗല സ്രാവിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു

ഇന്‍ഡ്യയുടെ തീരത്തു പ്രജനനത്തിനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ മീനായ തിമിംഗല സ്രാവുകള്‍ പലപ്പോഴും മല്‍സ്യബന്ധന വലകളില്‍ കുടുങ്ങാറുണ്ട്. ഇതിനെ കുറിച്ചു കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉള്ള മത്സ്യത്തൊഴിലാളികള്‍ക്ക് തിമിംഗല സ്രാവിനെയും അതിന്റെ സംരക്ഷണത്തിന്റെ ആവശ്യതയെക്കുറിച്ചും ക്ലാസുകളും മറ്റു പരിപാടികളും സംസ്ഥാന വനംവകുപ്പ് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ആയിക്കര ഹാര്‍ബറില്‍ തിമിംഗല സ്രാവിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന്റെ കൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫീല്‍ഡ് ഓഫീസറായ കുമാരി സ്വാതി കെ നമ്പ്യാര്‍ ക്ലാസെടുത്തു.

100 വര്‍ഷത്തിന് മേലെ ജീവിക്കുന്ന ഈ സ്രാവുകള്‍ 30 വയാസവുമ്പോള്‍ മാത്രമാണ് പ്രായപൂര്‍ത്തി ആവുന്നത്. അത് കൊണ്ട് തന്നെ, ഇവ അതി തീവ്ര വംശനാശ ഭീഷിണി നേരിടുന്നു. അതുകൊണ്ടു തന്നെ ഇവയെ പിടിക്കുവാനോ കൊല്ലുവാനാ പാടുള്ളതല്ല. അതി തീവ്ര വംശനാശ ഭീഷിണി നേരിടുന്ന തിമിംഗല സ്രാവുകളുടെ എണ്ണം ചുരുങ്ങുന്നത് ശാസ്ത്രലോകം വളരെ ഭീകരതയോടെയാണ് നോക്കി കാണുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സാജന്‍ ജോണ്‍ അഭിപ്രായപ്പെട്ടു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Model of whale shark was displayed at Ayikara Harbour.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia