Arrested | കൊച്ചിയില്‍ 19കാരിയായ മോഡലിനെ കാറില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ 4പേര്‍ അറസ്റ്റില്‍
Nov 18, 2022, 20:28 IST
കൊച്ചി: (www.kvartha.com) കൊച്ചിയില്‍ 19കാരിയായ മോഡലിനെ കാറില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. രാജസ്താന്‍ സ്വദേശിനിയായ ഡോണ എന്ന സ്ത്രീയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മോഡലായ ഡോണയ്ക്കും മറ്റു മൂന്നു പേര്‍ക്കുമൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തിയ 19 വയസ്സുകാരിയായ പെണ്‍കുട്ടി ഡിജെ പാര്‍ടിക്കിടെ മദ്യപിച്ചു കുഴഞ്ഞു വീണു. തുടര്‍ന്നു കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കാക്കനാട് ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.
പെണ്‍കുട്ടി ആദ്യം കാക്കനാട് സഹകരണ ആശുപത്രിയിലും പിന്നീട് കളമശേരി മെഡികല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എറണാകുളം ഇന്‍ഫോപാര്‍ക് പൊലീസിനു ലഭിച്ച പരാതിയില്‍ മൊഴി രേഖപ്പെടുത്തിയശേഷം കേസ് സംഭവം നടന്ന പൊലീസ് സ്റ്റേഷന്‍ പരിധിയായ എറണാകുളം സൗതിലേക്കു കൈമാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.
മോഡലിന്റെ സുഹൃത്തായ യുവതിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. കേസ് രെജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പെണ്‍കുട്ടിയെ കളമശേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Keywords: Model gang molested inside car, 3 men, a woman held, Kochi, News, Molestation, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.