Kannur airport | വിമാനം തട്ടിക്കൊണ്ട് പോയാൽ എന്തുചെയ്യും! കൗതുകം പകർന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ മോക്ഡ്രില്‍

 


ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com) വിമാനം തട്ടിക്കൊണ്ടുപോയാല്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ മോക്ഡ്രില്‍ നടത്തി. കൊച്ചി-മുംബൈ വിമാനം രണ്ടുപേര്‍ തട്ടിക്കൊണ്ടു പോയി അവരുടെ ആവശ്യപ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതായും അതിലെ മുഴുവന്‍ യാത്രക്കാരെയും അടിയന്തിര യോഗം ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതായും സങ്കല്‍പിച്ചാണ് മോക്ഡ്രില്‍ നടത്തിയത്. 
Aster_MIMS
 
Kannur airport | വിമാനം തട്ടിക്കൊണ്ട് പോയാൽ എന്തുചെയ്യും! കൗതുകം പകർന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ മോക്ഡ്രില്‍

സിഐഎസ്എഫ് ഡെപ്യൂടി കലക്ടര്‍ ജോസഫ്, വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതയലുള്ള സിഐഎസ്എഫ് ഡെപ്യൂടി കമാന്‍ഡര്‍ അനില്‍ ദണ്ഡ്യാല്‍, എന്‍എസ്ജി ക്യാപ്റ്റന്‍ കൃഷ്ണ, തലശേരി എസിപി നിധിന്‍രാജ്, കിയാല്‍ എക്‌സിക്യൂടീവ് ഡയറക്ടര്‍ കെപി ജോസ്, എയര്‍പോര്‍ട് അതോറിറ്റി എടിസി ഇന്‍ ചാര്‍ജ് കെ മുഹമ്മദ് ശാഹിദ്, കിയാല്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എംവി വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേരള ഫയര്‍ഫോഴ്‌സ്,വിവിധ സര്‍കാര്‍ വകുപ്പുകള്‍, എയര്‍ലൈനുകള്‍, ബിപിസിഎല്‍ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

Keywords:  Kerala, Kannur, Airport, Air Plane, Mattannur, News, Kochi, Mock drill conducted at Kannur airport to prevent hijacking
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia