Compensation | മോക്ഡ്രില്‍ അപകടത്തിനിടെ വെള്ളത്തില്‍ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം
Jan 4, 2023, 16:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) കല്ലുപ്പാറ പടുതോട് മോക്ഡ്രിലിനിടെ മണിമലയാറില്‍ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബാംഗത്തിന് സര്‍കാര്‍ ധനസഹായം അനുവദിച്ചു. ബിനു സോമന്റ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നല്‍കുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റ തീരുമാനം.
ഉദ്യോഗസ്ഥ അനാസ്ഥയാണ് നാടിന് ഏറെ പ്രിയപ്പെട്ട ഒരു യുവാവിന്റെ മരണത്തിന് ഇടയാക്കിയത്. കാലഹരണപ്പെട്ട ഉപകരണങ്ങളും അടിസ്ഥാന അറിവുപോലുമില്ലാത്ത രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നപ്പോള്‍ ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച യുവാവ് ഒടുവില്‍ അധികൃതരുടെ വീഴ്ചകയുടെ ഇരയാവുകയായിരുന്നു.
റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്‌നിശമന സേന, എന്‍ഡിആര്‍എഫ്,, പൊലിസ് വകുപ്പുകള്‍ പലതും ചേര്‍ന്നാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. കല്ലൂപ്പാറ പഞ്ചായത്തില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രില്‍ നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ മാറി അപകടം നടന്ന പടുതോടേക്ക് മോക്ഡ്രില്‍ മാറ്റി.
എന്‍ഡിആര്‍എഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപോര്‍ട്. മോക്ഡ്രിലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസില്‍ദാര്‍ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തില്‍ എന്‍ഡിആര്‍എഫ് അപകടത്തിന് ശേഷം കലക്ടര്‍ക്ക് നല്‍കിയ വിശദീകരണം.
ബിനു സോമന്‍ വെള്ളത്തില്‍ മുങ്ങിതാഴ്ന്നപ്പോള്‍ രക്ഷപ്രവര്‍ത്തനം നടുത്തുന്നതില്‍ അഗ്നിരക്ഷാസേനയും എന്‍ഡിആര്‍എഫും തമ്മിലും ഏകോപനമുണ്ടായില്ലെന്ന ആരോപണവും ഉണ്ട്. മോക്ഡ്രില്‍ പദ്ധതി പ്രകാരം വെള്ളത്തില്‍ നിന്ന് മൂന്ന് പേരെ അഗ്നിരക്ഷാസേനയും ഒരാളെ എന്‍ഡിആര്‍എഫും രക്ഷിക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം അഗ്നിരക്ഷാസേന നാല് പേരില്‍ മൂന്ന് പേരെ കരയ്‌ക്കെത്തിച്ചു. നാലാമനെ രക്ഷിക്കേണ്ടത് എന്‍ഡിആര്‍എഫ് എന്ന ധാരണയില്‍ അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഈ സമയം ബിനു സോമന്‍ മണിമലയാറ്റിലെ കയത്തില്‍ വീണുകിടക്കുന്നതിനാല്‍ നാട്ടുകാര്‍ ബഹളം വെച്ചു. ഇതോടെ എന്‍ഡിആര്‍എഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും വൈകിയാണ് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ ബോടറിക്കിയതെന്നും കലക്ടറുടെ റിപോര്‍ടിലുണ്ട്.
മോക്ഡ്രിലില്‍ എന്‍ഡിആര്‍എഫും അഗ്‌നിശമന സേനയും എന്തൊക്കെയാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് മറ്റ് വകുപ്പുകള്‍ക്കും ധാരണയുണ്ടായിരുന്നില്ല. ചുരുക്കത്തില്‍ വളരെ ഗൗരവത്തോടെ ചെയ്യേണ്ട കാര്യം വിവിധ വകുപ്പുകള്‍ നിസാരവത്കരിച്ചുവെന്നും കലക്ടറുടെ റിപോര്‍ടില്‍ പറയുന്നു.
Keywords: News,Kerala,State,Pathanamthitta,Accident,Accidental Death,Death,Family, Compensation,Government,Top-Headlines,Trending, Mock drill accident: Binu Soman's dependent allotted 4 lakh rupees
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

