Imprisonment | മയ്യഴിയിലെ മൊബൈല്‍ ഷോപിലെ കവര്‍ച: ഇതര സംസ്ഥാനക്കാരായ പ്രതികള്‍ക്ക് തടവും പിഴയും
Jun 24, 2023, 22:35 IST
മയ്യഴി: (www.kvartha.com) പള്ളൂര്‍ ഇരട്ടപ്പിലാക്കൂലിലെ ഇ പ്ലാനറ്റ് കടയും, സമീപത്തെ മോബി ഹബ് മൊബൈല്‍ കടകളും കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ച നടത്തിയെന്ന സംഭവത്തില്‍ ഡെല്‍ഹി സ്വദേശികളായ നാല് പേര്‍ക്ക് ഒന്നര വര്‍ഷം തടവും ഓരോ ആള്‍ക്ക് വീതം 500 രൂപ പിഴയും വിധിച്ച് മാഹി കോടതി. പിഴ അടച്ചില്ലെങ്കില്‍ ഒരാഴ്ച കൂടി തടവ് അനുഭവിക്കണം.
കവര്‍ചാ സംഘത്തിലെ ഡെല്‍ഹി സുന്ദര്‍ നഗരിയിലെ മുഹമ്മദ് ശഫീക്(28), സുന്ദര്‍ നഗരി ഒ ബ്ലോകിലെ വസീര്‍ ഖാന്‍ (24), ഡെല്‍ഹി കപക്ഷേരയിലെ രാഹുല്‍ ജയ്‌സ് വാള്‍(28), ഡെല്‍ഹി കപക്ഷേരയിലെ മുസ്ലിം ആലം (26) എന്നിവര്‍ക്കാണ് ജഡ്ജി റോസ്ലിലിന്‍ ശിക്ഷ വിധിച്ചത്.
ഇ- പ്ലാനറ്റ്, മോബി മൊബൈല്‍ ഷോപ് എന്നീ കടകളുടെ ഷടര്‍ കുത്തിത്തുറന്ന് ഏഴു ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. അന്നത്തെ പള്ളൂര്‍ എസ് ഐ പ്രതാപന്‍ രണ്ട് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു. മാഹി സി ഐ എ ശേഖറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ഡെല്‍ഹിയില്‍ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.
സ്‌പെഷ്യല്‍ ഗ്രേഡ് എ എസ് ഐ മാരായ കിഷോര്‍ കുമാര്‍, സുനില്‍ കുമാര്‍, പ്രസാദ്, പൊലീസുകാരായ ശ്രീജേഷ്, നിഷിത്, പ്രീത് എന്നിവരടങ്ങിയ സംഘമാണ് ഡെല്‍ഹിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
പള്ളൂര്‍ എസ് ഐ പ്രതാപന്‍, എസ് ഐ ജയശങ്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ: എംഡി തോമസ് എ പി പി ഹാജരായി.
Keywords: Mobile shop Robbery at Mayyazhi; Imprisonment and fine for inter state accused, Kannur, News, Mobile shop Robbery, Police, Booked, Court, Mobile shop Robbery, Complaint, Kerala.
കവര്‍ചാ സംഘത്തിലെ ഡെല്‍ഹി സുന്ദര്‍ നഗരിയിലെ മുഹമ്മദ് ശഫീക്(28), സുന്ദര്‍ നഗരി ഒ ബ്ലോകിലെ വസീര്‍ ഖാന്‍ (24), ഡെല്‍ഹി കപക്ഷേരയിലെ രാഹുല്‍ ജയ്‌സ് വാള്‍(28), ഡെല്‍ഹി കപക്ഷേരയിലെ മുസ്ലിം ആലം (26) എന്നിവര്‍ക്കാണ് ജഡ്ജി റോസ്ലിലിന്‍ ശിക്ഷ വിധിച്ചത്.
ഇ- പ്ലാനറ്റ്, മോബി മൊബൈല്‍ ഷോപ് എന്നീ കടകളുടെ ഷടര്‍ കുത്തിത്തുറന്ന് ഏഴു ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. അന്നത്തെ പള്ളൂര്‍ എസ് ഐ പ്രതാപന്‍ രണ്ട് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു. മാഹി സി ഐ എ ശേഖറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ഡെല്‍ഹിയില്‍ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.
പള്ളൂര്‍ എസ് ഐ പ്രതാപന്‍, എസ് ഐ ജയശങ്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ: എംഡി തോമസ് എ പി പി ഹാജരായി.
Keywords: Mobile shop Robbery at Mayyazhi; Imprisonment and fine for inter state accused, Kannur, News, Mobile shop Robbery, Police, Booked, Court, Mobile shop Robbery, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.