ആശുപത്രികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ഫോണ്‍ മോഷണം: ഐസിയു ബഷീര്‍ അറസ്റ്റില്‍

 


മലപ്പുറം: (www.kvartha.com 19/02/2015) ആശുപത്രികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ഫോണും പണവും മോഷ്ടിക്കുന്ന ഐസിയു ബഷീര്‍ അറസ്റ്റില്‍. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ മോഷണം നടത്തി വരുന്ന വയനാട് സ്വദേശി ഐസിയു ബഷീറെന്ന് വിളിക്കുന്ന സുല്‍ത്താന്‍ബത്തേരി കുപ്പാടി പഴേരി നായ്ക്കന്മാര്‍കുന്നത്ത് ബഷീര്‍ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പെരിന്തല്‍മണ്ണ മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍ കടയ്ക്കുമുന്നില്‍ വെച്ചാണ് ഇയാളെ  പിടികൂടിയത്. എസ്.ഐ.സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടുവെന്ന് കാണിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ഫിനാന്‍സ് മാനേജറുടെ പരാതിയിലാണ് അറസ്റ്റ്.  പിടിയാവുമ്പോള്‍  രണ്ടു മൊബൈല്‍ഫോണുകള്‍ ബഷീറിന്റെ കൈവശം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് വില്‍ക്കാനാണ് ഇയാള്‍ മൊബൈല്‍ഷോപ്പിലെത്തിയത്.

ആശുപത്രികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ഫോണ്‍ മോഷണം: ഐസിയു ബഷീര്‍ അറസ്റ്റില്‍ആശുപത്രികളിലെ പ്രധാനവാര്‍ഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളുടെ മുമ്പിലും ഉറങ്ങുന്നവരുടെ ചാര്‍ജ് ചെയ്യാന്‍ വെക്കുന്ന മൊബൈല്‍ഫോണും ബാഗും പണവുമാണ്  ഇയാള്‍ മോഷണം നടത്തിയിരുന്നത്.

മലപ്പുറം , കോഴിക്കോട് , തൃശൂര്‍ , പാലക്കാട് , വയനാട് ജില്ലകളിലെ ആശുപത്രികള്‍
കേന്ദ്രീകരിച്ചായിരുന്നു മോഷണം. മോഷ്ടിച്ച ഫോണുകള്‍ ഇയാള്‍ പല സ്ഥലങ്ങളില്‍ വിറ്റതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചില ഫോണുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സമന്വയ ഭാരത് ഉത്സവ് 21ന് ഉപ്പളയില്‍

Keywords:  Mobile phone looter arrested, Malappuram, Hospital, Complaint, Kozhikode, Thrissur, Palakkad, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia