മൊബൈല്‍ പ്രണയം മൂത്ത് കാമുകനെ തേടി വീട് വിട്ടിറങ്ങിയ ഭര്‍തൃമതി; കാമുകനെ കണ്ട ഞെട്ടല്‍ മാറാതെ വീട്ടമ്മ
Nov 12, 2019, 16:44 IST
കണ്ണൂര്‍: (www.kvartha.com 12.11.2019) മൊബൈല്‍ പ്രണയം വീട്ടമ്മയെ ചതിച്ചകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. മൊബൈല്‍ പ്രണയം മൂത്ത് കാമുകനെ തേടി വീട് വിട്ടിറങ്ങിയ ഭര്‍തൃമതിയായ വീട്ടമ്മയ്ക്കാണ് അക്കിടി പറ്റിയത്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ കാമുകനായ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയായ കാമുകനെ കണ്ട് നക്ഷത്രമെണ്ണുകയായിരുന്നു.
വീട്ടു മുറ്റത്തെത്തിയ കാമുകിയെ കണ്ട മീശ മുളക്കാത്ത കാമുകന് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ കാമുകന്റെ വീട്ടില്‍ തടിച്ചു കൂടി. കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മാസങ്ങള്‍ നീണ്ടു നിന്ന മൊബൈല്‍ പ്രണയത്തിലൊടുവിലാണ് വീട്ടമ്മ തനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട് വിട്ടിറങ്ങിയത്.
മൊബൈല്‍ ഫോണിലെ വിലാസം തേടി കാമുകന്റെ വീട്ടിലെത്തുകയായിരുന്നു. കാമുകന്റെ വീട്ടു മുറ്റത്തെത്തിയ ശേഷം ഫോണില്‍ വിളിച്ച് താന്‍ വീട് വിട്ടിറങ്ങിയ വിവരം അറിയിച്ചു. മൊബൈല്‍ ഫോണും പിടിച്ച് തന്റെ മുന്നിലേക്കിറങ്ങി വന്ന മീശ മുളക്കാത്ത കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി.
പ്രണയപരവശയായ വീട്ടമ്മ ബാഗും കൈയില്‍ പിടിച്ച് കാമുകന്റെ വീട്ട് വരാന്തയില്‍ ഇരുന്നു. അച്ഛന്റെ പേരില്‍ സിം കാര്‍ഡുള്ള ഫോണാണ് കൊച്ചു കാമുകന് ഉപയോഗിച്ചിരുന്നത്.
വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നതോടെ ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
വീട്ടു മുറ്റത്തെത്തിയ കാമുകിയെ കണ്ട മീശ മുളക്കാത്ത കാമുകന് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ കാമുകന്റെ വീട്ടില്‍ തടിച്ചു കൂടി. കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മാസങ്ങള്‍ നീണ്ടു നിന്ന മൊബൈല്‍ പ്രണയത്തിലൊടുവിലാണ് വീട്ടമ്മ തനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട് വിട്ടിറങ്ങിയത്.
മൊബൈല്‍ ഫോണിലെ വിലാസം തേടി കാമുകന്റെ വീട്ടിലെത്തുകയായിരുന്നു. കാമുകന്റെ വീട്ടു മുറ്റത്തെത്തിയ ശേഷം ഫോണില്‍ വിളിച്ച് താന്‍ വീട് വിട്ടിറങ്ങിയ വിവരം അറിയിച്ചു. മൊബൈല്‍ ഫോണും പിടിച്ച് തന്റെ മുന്നിലേക്കിറങ്ങി വന്ന മീശ മുളക്കാത്ത കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി.
പ്രണയപരവശയായ വീട്ടമ്മ ബാഗും കൈയില്‍ പിടിച്ച് കാമുകന്റെ വീട്ട് വരാന്തയില്‍ ഇരുന്നു. അച്ഛന്റെ പേരില്‍ സിം കാര്‍ഡുള്ള ഫോണാണ് കൊച്ചു കാമുകന് ഉപയോഗിച്ചിരുന്നത്.
വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നതോടെ ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
Keywords: News, Kerala, Kannur, Mobile, Love, House Wife, Plus Two student, Mobile Love; A Housewife Leaving her Husband and Children Looking for her Lover
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.