91 93 ആയി; 'എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗബലം കൂട്ടുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്, അല്ലാതെ ചാക്കിട്ട് പിടിച്ചല്ല'; മരണമാസ് ഡയലോഗുമായി എംഎം മണി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.10.2019) ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയങ്ങളോടെ 91ല്‍ തുടങ്ങി 93ലേക്ക് എത്തിയിരിക്കുന്നു നിയമസഭയിലെ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ. യുഡിഎഫ് കാലങ്ങളായി അരങ്ങ് വാണ മണ്ഡലങ്ങളാണ് എല്‍ഡിഎഫ് തൂത്തുവാരിയത്. പാലായ്ക്ക് ശേഷം വട്ടിയൂര്‍ക്കാവിലും കോന്നിയിലും ചെങ്കൊടി നാട്ടിയതോടെ ആഘോഷത്തിമിര്‍പ്പിലാണ് ഇടതുകേന്ദ്രങ്ങള്‍. ഉപതെരഞ്ഞെടുപ്പിലെ ഈ ഉജ്ജ്വല വിജയത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് വൈദ്യുത മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹസ3സവുമായി രംഗത്തെത്തിയത്.

'എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗബലം കൂട്ടുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്, അല്ലാതെ ചാക്കിട്ട് പിടിച്ചല്ല'. കര്‍ണാടകയില്‍ ഭരണം ഉറപ്പിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ കുതിരക്കച്ചവടത്തെ ബന്ധപ്പെടുത്തിയാണ് മന്ത്രിയുടെ ട്രോള്‍. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്.

91 93 ആയി; 'എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗബലം കൂട്ടുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്, അല്ലാതെ ചാക്കിട്ട് പിടിച്ചല്ല'; മരണമാസ് ഡയലോഗുമായി എംഎം മണി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Thiruvananthapuram, News, CPM, LDF, By-Election, MM Mani's Troll After LDF Victory in By-Elections
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script