എം എം മണിയുടെ ലീഡ് 20,000 കടന്നു; ഇ എം അഗസ്തി രണ്ടാം സ്ഥാനത്ത്, മൊട്ടയടിക്കുമെന്ന വാക്കും പാലിക്കും
May 2, 2021, 11:46 IST
ഇടുക്കി: (www.kvartha.com 02.05.2021) ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ എം എം മണി മുന്നില്‍. കോണ്‍ഗ്രസിന്റെ ഇ എം അഗസ്തിയേക്കാള്‍ ഇരുപതിനായിരത്തിലേറെ വോടിന്റെ ലീഡാണ് മണിക്കുള്ളത്.
2001 മുതല്‍ തുടര്‍ച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം എം മണി 11,09 വോടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.
മന്ത്രിയെന്ന നിലയില്‍ മണി നേടിയ വാര്‍ത്താ ശ്രദ്ധയും സര്‍കാരിന്റെ നേട്ടങ്ങളും ഇത്തവണ സഹായകരമാകുമെന്ന് എല്‍ഡിഎഫ് കണക്കു കൂട്ടിയപ്പോള്‍, മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് മുന്‍ എംഎല്‍എ കൂടിയായ മുതിര്‍ന്ന നേതാവ് ഇഎം ആഗസ്തിയെയാണ്. ബിഡിജെഎസിന്റെ സന്തോഷ് മാധവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കൗണ്‍സിലറാണ് സന്തോഷ്.
25 വര്‍ഷത്തിനു ശേഷം എംഎം മണിയും ഇഎം ആഗസ്തിയും ഒരു തെരഞ്ഞെടുപ്പു പോരാട്ടത്തില്‍, ഒരേ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ എന്ന കൗതുകവും ഇത്തവണയുണ്ടായി. 1996 ല്‍ എം എം മണി തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ മത്സരിച്ചത് ഇഎം ആഗസ്തിക്കെതിരെയായിരുന്നു. ഉടുമ്പന്‍ചോലയില്‍ത്തന്നെ. അന്ന് തോറ്റു.
ഇത്തവണ, മണ്ഡലത്തിലെത്തിച്ച വികസനങ്ങള്‍ പറഞ്ഞാണ് മണി വോടു ചോദിച്ചത്. ഇത്തവണ എല്‍ഡിഎഫ് സര്‍കാരിനു ഭരണത്തുടര്‍ച്ച കിട്ടിയാല്‍ പട്ടയനിയമം ഭേദഗതി ചെയ്ത് നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. പട്ടയഭൂമിപ്രശ്‌നം നീറിനില്‍ക്കുന്ന മണ്ഡലത്തില്‍ അതില്‍ പിടിച്ചായിരുന്നു ഇരുമുന്നണികളുടെയും പ്രചാരണം.
മുന്‍പ് എംഎല്‍എ ആയിരുന്നപ്പോള്‍ നടത്തിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ആഗസ്തിയുടെ വോടു തേടല്‍. ഭൂപതിവു ചട്ടങ്ങള്‍ ഭേദഗതി ചെയ്യാമായിരുന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് ആരോപിച്ച യുഡിഎഫ്, ഇത്തവണ അധികാരത്തിലെത്തിയാല്‍ ഭൂപതിവു ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് നിയമനിര്‍മാണം നടത്തുമെന്നും വാഗ്ദാനം ചെയ്തു.
അതിനിടെ ഉടുമ്പന്‍ചോലയില്‍ 20,000 വോടിന് എം എം മണി വിജയിച്ചാല്‍ മൊട്ടയടിക്കുമെന്ന വാക്കു പാലിക്കുമെന്നും തിങ്കളാഴ്ച തല മൊട്ടയടിക്കുമെന്നും അഗസ്തി പറഞ്ഞു.
മാധ്യമങ്ങള്‍ പുറത്ത് വിടുന്ന സര്‍വേ ഫലങ്ങളില്‍ തനിക്ക് വിശ്വാസമില്ല. സര്‍വേകള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ചാനല്‍ മേധാവികള്‍ തല മൊട്ടയടിക്കാന്‍ തയ്യാറാകുമോ എന്നും ഇഎം അഗസ്തി ചോദിച്ചിരുന്നു. കേരളത്തില്‍ ചാനലുകളെ പിണറായി വിജയന്‍ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും അഗസ്തി ആരോപിച്ചിരുന്നു.

Keywords: MM Mani's lead crossed 20,000; EM Augusty in second place, Idukki, News, Assembly-Election-2021, Result, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.