ഇടുക്കി: വിവാദ പ്രസംഗവുമായി ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലുവിനെ കൊന്നതു ഞങ്ങളുടെ ആളുകളാണെന്നും സഖാവ് അയ്യപ്പദാസിനെ കൊന്നതിനുളള പക തീര്‍ക്കാനായിരുന്നു കൊലപാതകമെന്നും പറഞ്ഞു. എന്നാല്‍ അഞ്ചേരി ബേബിയെയും മുളളന്‍ചിറ മത്തായിയെയും കൊന്നതു തങ്ങളല്ലെന്നും മണി വ്യക്തമാക്കി.
അടിമാലി പത്താംമൈലില്‍ വെളളിയാഴ്ച നടന്ന രാഷ്ട്രീയ യോഗത്തിലായിരുന്നു മണിയുടെ പുതിയ വിവാദ പ്രസംഗം. പ്രസംഗത്തിലുടനീളം സിപിഐയെ വിമര്‍ശിച്ച മണി പന്ന്യന്‍ രവീന്ദ്രന്‍ ചതിയന്‍ ചന്തുവാണെന്ന് ആരോപിച്ചു. ആരോമലിനെ ചതിച്ച ചന്തുവിനെപ്പോലെയാണു പന്ന്യന്‍. മുന്നണിയില്‍ ഒരേ നിറമുളള പതാകയേന്തി സിപിഎമ്മിനെ തകര്‍ക്കാമെന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. അതു നടക്കാന്‍ പോകുന്നില്ലെന്നും മണി പറഞ്ഞു.
മണക്കാട്ട് നടന്ന വിവാദ പ്രസംഗത്തിന്‍റെ വെളിപ്പെടുത്തലിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണു പാര്‍ട്ടിയെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുളള മണിയുടെ പുതിയ വിവാദ പ്രസംഗം പുറത്തുവന്നിരിക്കുന്നത്.

SUMMERY: MM Mani with controversial speech again
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.