S Rajendran | തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാര്‍ടി പറഞ്ഞാല്‍ വെടിവെയ്ക്കുമെന്ന് എം എം മണി പറഞ്ഞത് തമാശയായി കാണേണ്ടതില്ലെന്നും എസ് രാജേന്ദ്രന്‍

 


ADVERTISEMENT

മൂന്നാര്‍: (www.kvartha.com) തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാര്‍ടി പറഞ്ഞാല്‍ വെടിവെയ്ക്കുമെന്ന് എം എം മണി പറഞ്ഞത് തമാശയായി കാണേണ്ടതില്ലെന്നും വ്യക്തമാക്കി സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ചില സിപിഎം നേതാക്കള്‍ തന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു, തനിക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കെ വി ശശിയും എം എം മണിയുമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. സിപിഎം ഭരിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈഡല്‍ പ്രോജക്ടിന് തടയിട്ടത് താനാണെന്ന് വ്യാജ പ്രചരണം നടത്തുകയാണെന്നും രാജേന്ദ്രന്‍ ആരോപിച്ചു.
Aster_MIMS

S Rajendran | തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാര്‍ടി പറഞ്ഞാല്‍ വെടിവെയ്ക്കുമെന്ന് എം എം മണി പറഞ്ഞത് തമാശയായി കാണേണ്ടതില്ലെന്നും എസ് രാജേന്ദ്രന്‍

വ്യക്തിപരമായുള്ള ആക്ഷേപങ്ങളും പാര്‍ടി കമിറ്റികളിലൂടെ ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിവരുന്നത്. മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്ക് പൊളിക്കാന്‍ സബ് കലക്ടറായിരിക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമനും അതിന് ശേഷം വന്നയാളും ഉത്തരവിട്ടു. ഞാനടക്കം ചെന്ന് സംസാരിച്ചാണ് അത് അവിടെ നിലനിര്‍ത്തിയത്. എന്നിട്ട് ഇപ്പോള്‍ ഞാനതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പറഞ്ഞുനടക്കുന്നതെന്നും രാജേന്ദ്രന്‍ ആരോപിച്ചു.

തന്റെ ജീവന് ഭീഷണിയുണ്ട്. ഒരു പാര്‍ടിയിലേക്കും പോയിട്ടില്ല. ഈ പാര്‍ടിയില്‍ തന്നെ അവസാനം വരെ നില്‍ക്കുമെന്ന് പറഞ്ഞു. പാര്‍ടി സംസ്ഥാന കമിറ്റി മരിക്കണമെന്ന് പറഞ്ഞാല്‍ മരിക്കാമെന്ന് പറയും. ആ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ പറ്റാത്ത നേതാക്കളല്ല എനിക്കെതിരെ ഇപ്പോ വാര്‍ത്താസമ്മേളനവും പൊതുയോഗങ്ങളില്‍ പ്രതികരണവും നടത്തുന്നവര്‍.

പാര്‍ടിയുടെ ജില്ലാ സെക്രടറിയടക്കം ഇങ്ങനെയാണ് ചെയ്യുന്നത്. പാര്‍ടിയുമായി സഹകരിച്ചുപോകണമെന്ന മനോഭാവത്തില്‍ നിന്നകറ്റുക. ഏതെങ്കിലും പാര്‍ടിയില്‍ ചെന്നുകെട്ടുക എന്നതാണ് ലക്ഷ്യം. തോട്ടം തൊഴിലാളികള്‍ തമ്മില്‍ തല്ലട്ടെയെന്നും ശരിയാക്കുമെന്നുമൊക്കെ പറയുന്ന തരംതാഴ്ന്ന നിലയിലേക്ക് പാര്‍ടി നേതാക്കള്‍ പോയി എന്നും രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഉടുമ്പന്‍ചോല എംഎല്‍എ എം എം മണിക്കും കെ വി ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം എം മണിയുടെ പരസ്യപ്രസ്താവനകളില്‍ ഭീഷണിയുടെ സ്വരമുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞു

മൂന്നാര്‍ സഹകരണ ബാങ്ക് ഹൈഡല്‍ പാര്‍കില്‍ നടത്തിയ നിക്ഷേപവും റിസോര്‍ട് വാങ്ങിയതിന് പിന്നിലും ക്രമക്കേടുള്ളതായി ആക്ഷേപമുണ്ട്. സംസ്ഥാന നേതൃത്വത്തിന് നല്‍കുന്ന പരാതിയില്‍ ഇക്കാര്യങ്ങള്‍ കൂടി ഉന്നയിക്കും. സിപിഐ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാല്‍ പാര്‍ടി വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.

Keywords: MM Mani tries to oust me, says S Rajendran, Idukki, Allegation, Politics, CPM, Trending, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia