തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി രണ്ടാം പ്രതി. മണിയെ രണ്ടാം പ്രതിയാക്കി, പ്രത്യേക അന്വേഷണസംഘം നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഉടുമ്പന്‍ചോല സ്വദേശി കുട്ടപ്പന്‍ ഒന്നാം പ്രതിയും, സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ ജി മദനന്‍ മൂന്നാം പ്രതിയുമാണ്. ഗൂഢാലോചന നടത്തിയതിനും വിവരം മറച്ചു വച്ചതിനുമാണ് ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
കേസിന്റെ രണ്ടാം ഘട്ടത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കി പ്രതിപ്പട്ടിക സമര്‍പ്പിക്കും. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ രാജാക്കാട് ഏരിയാ സെക്രട്ടറിയായിരുന്നു ജയചന്ദ്രന്‍.
ബേബിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ മണി ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണ്ടെന്നു അന്ന് കേസിലെ മൂന്നാം പ്രതിയായിരുന്ന പി എന്‍ മോഹന്‍ദാസ്, ഒന്നാം സാക്ഷി ചിറ്റടി ജോണി എന്നിവര്‍ അന്വേഷണസംഘത്തിനു മുന്‍പാകെ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.
SUMMERY: MM Mani second accused in Anjeri Baby murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.