MM Mani വിഎസ് അച്യുതാനന്ദന്റെ കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നത്; മൂന്നാര്‍ വിഷയത്തില്‍ എം എം മണി

 


തൊടുപുഴ: (KVARTHA) വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നത് എന്ന് മൂന്നാര്‍ വിഷയത്തില്‍ എം എം മണി എംഎല്‍എ. മൂന്നാറില്‍ ദൗത്യസംഘമെത്തിയാലും ഇടിച്ചുനിരത്തല്‍ ഉണ്ടാകില്ലെന്നും ജനദ്രോഹ നിലപാട് സ്വീകരിച്ചാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി കെ രാജനുമാണ്. അവര്‍ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. വീടുകളോ കടകളോ പൊളിക്കുന്നത് എല്‍ഡിഎഫിന്റെ നയമല്ലെന്നും മണി വ്യക്തമാക്കി.

MM Mani വിഎസ് അച്യുതാനന്ദന്റെ കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നത്; മൂന്നാര്‍ വിഷയത്തില്‍ എം എം മണി


എം എം മണിയുടെ വാക്കുകള്‍:


കയ്യേറ്റം ന്യായമായി പരിശോധിച്ച് അതിന്റെ കാര്യങ്ങള്‍ ചെയ്യാം. അതും ഇടിച്ചുപൊളിക്കുകയൊന്നുമായിരിക്കില്ല മിക്കവാറും. വരുന്ന ഉദ്യോഗസ്ഥന്മാര്‍ അവര്‍ക്കു തോന്നുന്നതുപോലെ ചെയ്താല്‍ നമ്മള്‍ എതിര്‍ക്കും. ജനങ്ങളെ അണിനിരത്തി ചെറുക്കും. ആ കാര്യത്തില്‍ ഒരു സംശയവും ഇല്ല. സര്‍കാരിന്റെ കാര്യത്തില്‍ സര്‍കാര്‍ നോക്കണം. ഒരു സേനയെ വച്ചെന്നതുകൊണ്ട് അന്നത്തെപോലെ ഇന്നു ചെയ്യുമെന്നു കരുതുന്നില്ല.

അന്നു വന്ന് തോന്നുംപോലെ ഇടിച്ചുനിരത്തിയതിന്റെ ഫലം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാരണം കേസുകളെല്ലാം തോറ്റുകൊണ്ടിരിക്കുകയാണ്. സര്‍കാര്‍ കോടിക്കണക്കിനു രൂപ നഷ്ടം കൊടുക്കേണ്ടിവരും. നിയമം പാലിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതുപോലെ ചെയ്യാതെ തോന്നുംപോലെ കാര്യങ്ങള്‍ ചെയ്തതിന്റെയാണ് ഇന്ന് ഇനുഭവിക്കുന്നത്- എന്നും മണി പറഞ്ഞു.

Keywords: MM Mani says even if the mission team arrives in Munnar, there will be no demolition, Thodupuzha, News, MM Mani, Politics, Munnar, Criticism, VS Achuthanandan, Mission Team, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia