SWISS-TOWER 24/07/2023

MM Mani | രാഹുലിനെ ശിക്ഷിച്ചത് ശുദ്ധ അസംബന്ധം; 'മോദി എന്തു വൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രി; കോണ്‍ഗ്രസ് നേതാവ് ഇത്രയും കഠിനമായി പറഞ്ഞില്ല, എന്നെ ശിക്ഷിക്കട്ടെ'; എം എം മണി

 


തൊടുപുഴ: (www.kvartha.com) 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചതിനെതിരെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി എംഎല്‍എ രംഗത്ത്. രാഹുലിനെ ശിക്ഷിച്ചത് ശുദ്ധ അസംബന്ധമാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യം വലിയ പ്രതിസന്ധിയിലാണെന്നും ഇതിനെതിരെ എല്ലാ വിഭാഗങ്ങളും ഒരുമിച്ചു നില്‍ക്കണമെന്നും പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതികരിച്ചതിന് രാഹുലിനെ കോടതി ശിക്ഷിച്ചത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദി എന്ന ഭരണാധികാരി ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ ഏല്‍ക്കാന്‍ ബാധ്യസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ് മോദി. എന്തു വൃത്തികേടും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഒരു പാര്‍ടിയും അദ്ദേഹത്തിന്റെ ഒരു കാളികൂളി സംഘമായ ആര്‍എസ്എസുമാണ്.

എം എം മണിയുടെ വാക്കുകള്‍:

മഹാത്മാഗാന്ധിയെ കൊന്നത് ന്യായമാണെന്നു വാദിക്കുന്ന കള്ളപ്പരിശകളല്ലേ ഇവര്‍. ഇവരില്‍നിന്ന് വേറെന്താണ് പ്രതീക്ഷിക്കുന്നത്? 1947നു ശേഷം പതിനായിരക്കണക്കിന് പാവങ്ങളെ കൊല ചെയ്ത കാപാലികരാണ് ഇവര്‍. മോദി അതിന്റെ നേതാവാണ്. മോഹന്‍ ഭാഗവത് ആണ് നരേന്ദ്ര മോദിയുടെ നേതാവ്. ഹിന്ദുക്കളിലെ സവര്‍ണ മേധാവികള്‍ക്കു വേണ്ടിയാണ് ഇവര്‍ നിന്നത്. ഹിന്ദു വിഭാഗത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കെതിരെ നിലപാടെടുത്തു.

ഇങ്ങനെയുള്ള അയാളെ വിമര്‍ശിക്കുകയല്ലാതെ എന്താണ് ചെയ്യുക? എന്നാല്‍ എന്നെയും ശിക്ഷിക്കട്ടെ. രാഹുല്‍ ഗാന്ധി ഇത്രയും കഠിനമായി പറഞ്ഞില്ലെന്നാണ് എനിക്ക് തോന്നുന്നത്. രാജ്യം മുഴുവന്‍ നടക്കുക, രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുക. അദാനി എന്നൊരു കള്ളനെ വളര്‍ത്തിക്കൊണ്ടു വന്ന് ദശലക്ഷക്കണക്കിന് കോടി രൂപയാണ് അപഹരിച്ചത്. രാജ്യം കൊള്ളയടിക്കുന്ന പണിയാണ് ആര്‍എസ്എസും സംഘപരിവാറും ചേര്‍ന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്തെ ഏറ്റവും വലിയ ദ്രോഹികളാണ് ഇവര്‍. ഗാന്ധിജിയെ കൊന്നവന്മാര്‍, ഞങ്ങളുടെ പാര്‍ടിയില്‍പ്പെട്ട നൂറു കണക്കിനു പേരെ കൊന്നവരാണ്.

ഗാന്ധിജി ഹിന്ദുമത വിശ്വാസിയായിരുന്നെങ്കിലും ഇവരെപ്പോലെ ഭ്രാന്തന്‍ ആശയക്കാരനല്ല. അദ്ദേഹത്തെ നിഷ്ഠൂരമായി കൊന്നു. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അധികാരം കൊടുക്കാനല്ല, ഈ രാജ്യത്തിനു വേണ്ടി നിലകൊണ്ട ആളാണ് ഗാന്ധിജി. അവരുതന്നെ പറഞ്ഞിട്ടുണ്ട് അവരുടെ ഭാവി സംഘം വളര്‍ത്താന്‍ വേണ്ടിയാണ് അദ്ദേഹത്തെ കൊന്നതെന്ന്.

Aster mims 04/11/2022
MM Mani | രാഹുലിനെ ശിക്ഷിച്ചത് ശുദ്ധ അസംബന്ധം; 'മോദി എന്തു വൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രി; കോണ്‍ഗ്രസ് നേതാവ് ഇത്രയും കഠിനമായി പറഞ്ഞില്ല, എന്നെ ശിക്ഷിക്കട്ടെ'; എം എം മണി

രാഹുലിനെ ശിക്ഷിച്ചതില്‍ ഒരു ന്യായവുമില്ല. അത് അസംബന്ധമാണ്. എല്ലാ വിഭാഗങ്ങളും യോജിച്ച് ഇതിനെതിരെ പ്രതിഷേധിക്കേണ്ടതാണ്. രാജ്യം മുഴുവന്‍ കുഴപ്പത്തിലാണ്. ഇവരിത് മുഴുവന്‍ വിറ്റ് തുലയ്ക്കും. 75 വര്‍ഷം കൊണ്ട് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയതെല്ലാം വിറ്റു തുലയ്ക്കുകയാണ് എന്നും മണി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടു സീറ്റില്‍ മത്സരിച്ചതിനെയും മണി വിമര്‍ശിച്ചു. 'രണ്ടു സീറ്റിലാണ് കെ സുരേന്ദ്രന്‍ മത്സരിച്ചത്. ഹെലികോപ്റ്ററിലാണ് പ്രചാരണം നടത്തിയത്. ഞാനൊക്കെ പൊട്ട ജീപിലാണ് ഇവിടെ പ്രചരണത്തിനിറങ്ങിയത്. ഈ പൈസയൊക്കെ എവിടെനിന്ന് ഉണ്ടായി. ഇന്‍ഡ്യന്‍ മുതലാളിമാരുടെ കൗപീനം പിഴിഞ്ഞ് ഉണ്ടാക്കിക്കൊടുക്കുവാ. അവര്‍ കൊടുക്കുകയല്ലാതെ എവിടെനിന്നാ. അല്ലേപ്പിന്നെ കള്ളനോട്ട് അടിക്കണം..' എന്നും എംഎം മണി അഭിപ്രായപ്പെട്ടു.

Keywords:  MM Mani Reacts Rahul Gandhi disqualified, Thodupuzha, News, Rahul Gandhi, Criticism, Prime Minister, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia