ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘം മുന്‍പാകെ ഹാജരായി. തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ രാവിലെ 9.56 നാണ് മണി ഹാജരായത്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എംഎല്‍എക്കൊപ്പമാണ് മണി എത്തിയത്. സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തൊടുപുഴയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ഒളിവിലായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു അല്ല എന്നു മണി മറുപടി പറഞ്ഞു. ചോദ്യം ചെയ്യലിനോടു സഹകരിക്കുമെന്നും പറഞ്ഞു.
സിപിഎം പ്രവര്‍ത്തിച്ചത് നിയമവിധേയമായാണെന്ന് കെ.കെ.ജയചന്ദ്രന്‍ പറഞ്ഞു. എം.എം.മണി ഒളിലായിരുന്നെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. മണി സ്വന്തം വീട്ടില്‍ തന്നെയായിരുന്നെന്നും ജയചന്ദ്രന്‍ അറിയിച്ചു.
ഐജി കെ. പത്മ കുമാറിന്റെ നേതൃത്വത്തില്‍ നാലു ഡിവൈഎസ്പിമാരായിരിക്കും മണിയെ ചോദ്യം ചെയ്യുന്നത്. ഇത് ക്യാമറയില്‍ പകര്‍ത്തും. അന്വേഷണസംഘത്തിനു മുന്നില്‍ഹാജരാകാന്‍ ബുധനാഴ്ച 10 മണി വരെ സമയം അനുവദിച്ചിരുന്നു. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. അന്വേഷണസംഘം രണ്ട് തവണ നോട്ടീസയച്ചിട്ടും മണി ഹാജരായിരുന്നില്ല.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മണി സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇതിനായി ഒരുകോടി രൂപ പിരിക്കുമെന്നും വ്യാപകമായ പ്രചരണമുണ്ടായിരുന്നു. സിപിഎം ഒരാളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ പട്ടാളത്തിനു പോലും ഇയാളെ തൊടാനാകില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് പ്രസ്താവിച്ചത്. ഇതിന് പിന്നാലെയായിരുന്നു മണി അന്വേഷണ സംഘത്തിന് മുമ്പില്‍ കീഴടങ്ങിയത്.

Keywords: Thodupuzha, Kerala, Surrender, M.M Mani, CPM District secretary, K.K Jayachandran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.