SWISS-TOWER 24/07/2023

MM Mani | 'തൈരും വെങ്കായവും' ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നത്; രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് എം എം മണി

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥി ചര്‍ചകള്‍ എങ്ങുമെത്താതെ നീണ്ടുപോകുകയും രാജസ്താനില്‍ തര്‍ക്കങ്ങള്‍ തുടരുകയും ചെയ്യുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി.
Aster mims 04/11/2022

MM Mani | 'തൈരും വെങ്കായവും' ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നത്; രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് എം എം മണി

രാജസ്താനില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ഒരുമിപ്പിക്കാന്‍ കഴിയാത്തയാളാണോ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരുമിപ്പിക്കാന്‍ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നതെന്ന് ചോദിച്ചാണ് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്.

ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും) ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അശോക് ഗെലോടിന്റെയും സചിന്‍ പൈലറ്റിന്റെയും നടുവിലിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

 

Keywords: MM Mani mocks Rahul Gandhi and Bharat Jodo Yatra On Rajasthan Congress Crisis, Thodupuzha, News, Facebook, Criticism, CPM, Rahul Gandhi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia