M M Mani | 'ഡീന്‍ കുര്യാക്കോസ് ബ്യൂടി പാര്‍ലറില്‍ കയറി പൗഡറും പൂശി ഫോടോയെടുത്ത് നടക്കുന്നു, പിജെ കുര്യന്‍ പെണ്ണ് പിടിയനാണ്'; തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തി വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗവുമായി എം എം മണി

 


ഇടുക്കി: (KVARTHA) ആരെയും വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തി വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗവുമായി എം എം മണി. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെയും പി ജെ കുര്യനെയുമാണ് വ്യക്തിപരമായി പരിഹസിച്ചത്.

മുന്‍ എംപി പി ജെ കുര്യന്‍ പെണ്ണുപിടിയനെന്നും ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും ഡീന്‍ ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നുവെന്ന നിലയിലാണെന്നും ബ്യൂടി പാര്‍ലറില്‍ കയറി പൗഡറും പൂശി ഫോടോയെടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താമെന്ന് പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഇടുക്കി തൂക്കുപാലത്ത് നടത്തിയ പാര്‍ടി പരിപാടിയിലെ പ്രസംഗം.

അനീഷ് രാജന്‍ അനുസ്മരണ സമ്മേളനത്തിലെ എം എം മണിയുടെ പ്രസംഗം ഇങ്ങനെ:

'ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോടോ വച്ചിട്ടുണ്ട്, ഡീന്‍. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനുവേണ്ടി. നാടിനുവേണ്ടി പ്രസംഗിച്ചോ. എന്തുചെയ്തു? ചുമ്മാതെ വന്നിരിക്കുവാ, പൗഡറും പൂശി ബ്യൂടിപാര്‍ലറില്‍ കയറി പടവും എടുത്ത് നടക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാതെ നടക്കുന്നു. ഷണ്ഡന്‍.

ഷണ്ഡന്‍മാരെ ഏല്‍പിക്കുകയാ.. എല്‍പിച്ചോ, കഴിഞ്ഞ തവണ വോടു ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാന്‍ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. ഇപ്പോ നന്നാക്കും. നീതിബോധമുള്ളവരാണെങ്കില്‍ കെട്ടിവച്ച കാശു കൊടുക്കാന്‍ പാടില്ല.

M M Mani | 'ഡീന്‍ കുര്യാക്കോസ് ബ്യൂടി പാര്‍ലറില്‍ കയറി പൗഡറും പൂശി ഫോടോയെടുത്ത് നടക്കുന്നു, പിജെ കുര്യന്‍ പെണ്ണ് പിടിയനാണ്'; തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തി വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗവുമായി എം എം മണി

ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കും. കെട്ടിവച്ച കാശ് പോലും ഡീന് കൊടുക്കരുത്. ഡീനിന് മുന്‍പ് ഉണ്ടായിരുന്ന പിജെ കുര്യന്‍ പെണ്ണ് പിടിയനാണ്. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശി ആയുള്ളത് ഇപ്പോള്‍ ജോയ്‌സ് മാത്രം.'- എന്നാണ് എം എം മണി പറഞ്ഞത്.

Keywords: News, Kerala, Kerala-News, Politics-News, Lok-Sabha-Election-2024, MM Mani, Hate Speech, Against, UDF Candidate, Dean Kuriakose, Idukki News, Speech, Politics, Election, Lok Sabha, MM Mani made hate speech against UDF candidate Dean Kuriakose.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia