പാര്‍ട്ടി നിലപാടില്‍ നിന്ന്‌ മണി വ്യതിചലിച്ചു: പിണറായി

 


ADVERTISEMENT

പാര്‍ട്ടി നിലപാടില്‍ നിന്ന്‌ മണി വ്യതിചലിച്ചു: പിണറായി
തിരുവനന്തപുരം: പാര്‍ട്ടി നിലപാടില്‍ നിന്നും എം.എം മണി വ്യതിചലിച്ചുവെന്ന്‌ പിണറായി വിജയന്‍. മണിയുടെ പ്രസ്താവന തെറ്റാണ്‌. പാര്‍ട്ടിയെ ശത്രുക്കള്‍ കൊത്തിക്കീറുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ അരുത്. പരസ്യപ്രസ്താവനകള്‍ അരുതെന്ന്‌ പാര്‍ട്ടി നേരത്തേ പറഞ്ഞിട്ടുണ്ട്. സിപിഐഎം അക്രമത്തെ നേരിട്ടത് ജനത്തെ അണിനിരത്തിയാണ്‌. ഇതിന്റെ ഭാഗമായാണ്‌ പാര്‍ട്ടി വളര്‍ന്നത്. അക്രമത്തിന്‌ മുന്‍പില്‍ തളരാത്ത പാര്‍ട്ടിയാണിത്. കൊലപാതകത്തിലൂടെ പാര്‍ട്ടിയെ വളത്താന്‍ കഴിയുമെന്ന്‌ കരുതുന്നില്ലെന്നും പിണറായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കനുവദിച്ച അഭിമുഖത്തിലാണ്‌ പിണറായി നിലപാട് വ്യക്തമാക്കിയത്. ഇതിനിടെ മണിയുടെ പ്രസ്താവന സംബന്ധിച്ച് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടു.

Keywords:  MM Mani, CPM, Pinarayi Vijayan, Thiruvananthapuram
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia