ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: പാര്‍ട്ടി നിലപാടില്‍ നിന്നും എം.എം മണി വ്യതിചലിച്ചുവെന്ന് പിണറായി വിജയന്‍. മണിയുടെ പ്രസ്താവന തെറ്റാണ്. പാര്‍ട്ടിയെ ശത്രുക്കള്‍ കൊത്തിക്കീറുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ അരുത്. പരസ്യപ്രസ്താവനകള്‍ അരുതെന്ന് പാര്‍ട്ടി നേരത്തേ പറഞ്ഞിട്ടുണ്ട്. സിപിഐഎം അക്രമത്തെ നേരിട്ടത് ജനത്തെ അണിനിരത്തിയാണ്. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി വളര്‍ന്നത്. അക്രമത്തിന് മുന്‍പില്‍ തളരാത്ത പാര്‍ട്ടിയാണിത്. കൊലപാതകത്തിലൂടെ പാര്‍ട്ടിയെ വളത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും പിണറായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കനുവദിച്ച അഭിമുഖത്തിലാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. ഇതിനിടെ മണിയുടെ പ്രസ്താവന സംബന്ധിച്ച് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടു.
Keywords: MM Mani, CPM, Pinarayi Vijayan, Thiruvananthapuram
Keywords: MM Mani, CPM, Pinarayi Vijayan, Thiruvananthapuram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.