Eviction notice | എസ് രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തില്‍ തനിക്ക് പങ്കുണ്ടെന്ന് പറയുന്നത് അസംബന്ധം; അത് എന്റെ പണിയല്ല; ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണെന്നും എം എം മണി
                                                 Nov 26, 2022, 17:20 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തൊടുപുഴ: (www.kvartha.com) ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തില്‍ തനിക്കു പങ്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി എംഎല്‍എ. രാജേന്ദ്രന് ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ എംഎല്‍എ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്നു തീരുമാനിക്കേണ്ടതും റവന്യു വകുപ്പാണെന്ന് മണി കൂട്ടിച്ചേര്‍ത്തു. 
 
 'നോടിസിനു പിന്നില്‍ ഞാനാണെന്നു പറയുന്നത് അസംബന്ധമാണ്. അത് എന്റെ പണിയല്ല' എന്ന് ചോദ്യവുമായെത്തിയ മാധ്യമപ്രവര്‍ത്തകരോടു മണി പ്രതികരിച്ചു.
എന്നാല്‍ ഒഴിപ്പിക്കല്‍ നോടിസിനു പിന്നില്‍ എംഎം മണിയാണെന്നാണ് രാജേന്ദ്രന്റെ ആരോപണം. മണിയുടെ നേതൃത്വത്തില്‍ തന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കല്‍ നോടിസ് എന്നും രാജേന്ദ്രന് പറഞ്ഞു. മൂന്നാറില്‍നിന്ന് തന്നെ ഓടിക്കണമെന്ന് എംഎം മണി പൊതുവേദിയില്‍ പ്രസംഗിച്ചിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോടിസ് നല്‍കിയിരിക്കുന്നതെന്നും രാജേന്ദ്രന് ആരോപിച്ചു.
രാജേന്ദ്രന്റെ വീട് പുറമ്പോക്കില്‍ നിര്‍മിച്ചതാണെന്നും സ്ഥലം ഒഴിയണമെന്നും കാട്ടി വില്ലേജ് ഓഫിസറാണ് നോടിസ് നല്‍കിയത്. ഏഴു ദിവസത്തിനകം ഒഴിയണമെന്നാണ് നോടിസില്‍ പറഞ്ഞിരിക്കുന്നത്.
Keywords: MM Mani against S Rajendran's Allegations, Thodupuzha, News, Politics, CPM, Allegation, Notice, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
