ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ച് എം എം ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ബിജെപിയില്‍ ചേര്‍ന്നു
Oct 31, 2020, 19:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 31.10.2020) മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ബിജെപിയില്‍ ചേര്‍ന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിടുന്നതെന്ന് എബ്രഹാം പറഞ്ഞു. ലോറന്‍സിന്റെ മകള്‍ ആശയുടെ മകന്‍ മിലന്‍ നേരത്തെ ബിജെപിയെ തുണച്ചതു വിവാദമായിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ സമരവേദിയിലും പേരക്കുട്ടി പ്രത്യക്ഷപ്പെട്ടു.
ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നും അടുത്ത ദിവസം ഓണ്‍ലൈന്‍ വഴി എബ്രഹാം പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ബി ജെ പിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചത്. സി പി എം അതിന്റെ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിച്ചിരിക്കുകയാണ്. തനിക്ക് സി പി എം അംഗത്വമുണ്ടായിരുന്നുവെന്നും ബി ജെ പിയില്‍ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: MM Lawrence's son leaves CPM in protest against Bineesh Kodiyeri issue; joins BJP, Kochi, News, Politics, BJP, CPM, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.