മന്ത്രി മോ­ഹന­ന്റെ വ­ക അ­രി­യു­ണ്ട; എം.എല്‍.എ­മാര്‍­മ­ട­ങ്ങു­ന്നത് സ­മ്മാ­ന­ച്ചു­മ­ടു­മായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മന്ത്രി മോ­ഹന­ന്റെ വ­ക അ­രി­യു­ണ്ട; എം.എല്‍.എ­മാര്‍­മ­ട­ങ്ങു­ന്നത് സ­മ്മാ­ന­ച്ചു­മ­ടു­മായി
തിരുവനന്തപു­രം: ര­ണ്ടം­ഗ­ത്തി­ന്റെ ഭൂ­രി­പ­ക്ഷ­ത്തില്‍ യു.ഡി.എഫ് ഭര­ണം തു­ട­രു­ന്ന കേ­ര­ള­ത്തില്‍ ക­ക്ഷി­-രാ­ഷ്ട്രീ­യ ഭി­ന്ന­ത­കള്‍ മ­റ­ന്ന് 140 എം.എല്‍.എ­മാരും ഒ­റ്റ­ക്കെ­ട്ടാ­യി സ­മ്മാ­ന­പൊ­തി­ക­ളു­മാ­യി ബു­ധ­നാഴ്­ച സ്വ­ന്തം വീ­ടു­ക­ളി­ലേ­ക്ക് മ­ട­ങ്ങും. നി­യ­മ­സ­ഭ­യു­ടെ ബജ­റ്റ് സ­മ്മേ­ള­ന­മാ­ണ് ബു­ധ­നാഴ്­ച പൂര്‍­ത്തി­യാ­കു­ന്ന­ത്. 29 ദിവസം നീണ്ടു നിന്ന സമ്മേ­ള­ന­ക്കാ­ലത്ത് എംഎല്‍­എമാര്‍ പ­ലവിധ സ­മ്മാ­ന­ങ്ങള്‍ ഏ­റ്റു­വാ­ങ്ങി കൈ­കു­ഴ­ഞ്ഞ നി­ല­യി­ലാ­ണ്.

ബജറ്റവതരണത്തിന്റെ ഭാഗമായി പതിവായി ധനമന്ത്രിമാര്‍ നല്‍കാറുള്ള സമ്മാ­നം ഇ­ത്ത­വ­ണ­യും കെഎം മാണിയും മുടക്കിയില്ല. സാംസങ് ഗാലക്‌സി എസ്ടു മൊബൈല്‍ ഫോ­ണാ­ണ് മാ­ണി­യു­ടെ വ­ക സ­മ്മാനം്. കള­രി പയ­റ്റ് വി­ദ­ഗ്­ദ്ധനാ­യ പാ­നൂ­രി­ന്റെ പു­ത്രന്‍ മന്ത്രി കെപി മോഹനന്റെ വക ഔഷധക്കൂട്ട് ചേര്‍ത്ത അരി­യു­ണ്ട­യാ­ണ് സ­മ്മാ­നം.

എല്‍ഡിഎ­ഫ് ഭ­ര­ണ­കാ­ലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് സമ്മാനിച്ചത് ലാപ്‌ടോപ്പായിരു­ന്നു. മന്ത്രി കെ.എം. മാണി നല്‍കിയ സാംസങ് ഗാലക്‌സി മൊബൈല്‍ ഫോണിന് 29,000 രൂപ വിലയുണ്ട്. എ­ന്നാല്‍ ഇ­തി­നെ­ക്കാള്‍ വി­ല­കൂ­ടി­യ മുന്തിയ മൊബൈലുകള്‍ കൈവശമുള്ള എം.എല്‍.എ.മാ­രാ­ണ് പ­ല­രും. എംഎല്‍എമാരില്‍ പലരും ഇതിലും മികച്ച ഫോണുകള്‍ കൈവശം വെക്കുന്നവരുമാണ്.

മന്ത്രി കെ.പി. മോഹനന്‍ സ്വന്തം വീട്ടിലുണ്ടാക്കിയ അരിയുണ്ടയാണ് എം.എല്‍.എ.മാര്‍­ക്ക് സമ്മാനിച്ച­ത്. കര്‍­ക്കടക സ്‌പെ­ഷ്യല്‍ അ­രി­യു­ണ്ടാ­യാ­ണി­ത്. ആനയെ ഊട്ടുന്ന ഉരുളയുടെ വലി­പ്പ­മു­ണ്ട്.

ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഡിന്നര്‍സെറ്റും മന്ത്രി കെ. ബാബു മത്സ്യവിഭവങ്ങളും നല്‍കി. കൃ­ഷി മ­ന്ത്രി­യു­ടെ വക എം.എല്‍.എ.മാരുടെ ഭാര്യമാര്‍ക്കും പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്കും ബാ­ഗു­ക­ളും രവിവര്‍മ ചി­ത്ര­ങ്ങ­ളും നല്‍കും. ചൊവ്വാഴ്ച രാത്രി ധനമന്ത്രി കോവളം സമുദ്രാ ഹോട്ടലില്‍ എം.എല്‍.എ.മാര്‍ക്ക് അത്താഴവി­രു­ന്നൊ­രു­ക്കി­യി­രു­ന്നു.

Keywords:  Thiruvananthapuram, Kerala, K.M.Mani, Mobile Phone, Kerala Legislative Assembly,  Gift 






Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia