എന്‍­ഡോ­സള്‍­ഫാന്‍ ചര്‍­ച: മു­ഖ്യ­മ­ന്ത്രി­യെ അ­പ­മാ­നി­ച്ചെ­ന്ന് എം.എല്‍.എ­മാര്‍

 


എന്‍­ഡോ­സള്‍­ഫാന്‍ ചര്‍­ച: മു­ഖ്യ­മ­ന്ത്രി­യെ അ­പ­മാ­നി­ച്ചെ­ന്ന് എം.എല്‍.എ­മാര്‍
കാസര്‍­കോ­ട്: എന്‍­ഡോ­സള്‍­ഫാന്‍ ദുരി­ത ബാ­ധി­ത­രു­ടെ പ്ര­ശ്‌­ന­ങ്ങള്‍ ഉ­ന്ന­യി­ച്ച് കാസര്‍­കോ­ട്ട് സമ­രം ന­ട­ത്തി­വ­ന്ന എന്‍­ഡോ­സള്‍­ഫാന്‍ പീഡി­ത ജ­നകീ­യ മുന്നണി പ്ര­വര്‍­ത്ത­കര്‍ ചര്‍­ച­യില്‍ പി­ടി­വാ­ശി­കാ­ട്ടി മു­ഖ്യ­മ­ന്ത്രി­യെ അ­പ­മാ­നി­ക്കു­ന്ന രീ­തി­യി­ലു­ള്ള സ­മീ­പ­നം സ്വീ­ക­രി­ച്ച­താ­യി എം.എല്‍.എ. മാരാ­യ എന്‍.എ. നെല്ലി­ക്കു­ന്ന്, പി.ബി. അ­ബ്ദുര്‍ റ­സാഖ് എ­ന്നി­വര്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ ആ­രോ­പിച്ചു.

സ­മ­ര­സമി­തി­യു­ടെ മുന്‍നി­ര നേ­താ­ക്കള്‍ ചര്‍­ച­യില്‍ നിന്നും മാ­റി­നി­ന്ന് ചി­ല സ്­ത്രീ­ക­ളെ­മാത്രം മു­ഖ്യ­മ­ന്ത്രി­യു­മാ­യു­ള്ള ചര്‍­ച­യ്­ക്ക് അ­യ­ക്കു­ക­യാ­യി­രുന്നു. മു­ഖ്യ­മ­ന്ത്രി­ക്കു­പുറ­മെ മന്ത്രി എം.കെ. മു­നീര്‍, എം.എല്‍.എ. മാരാ­യ ഇ. ച­ന്ദ്ര­ശേ­ഖരന്‍, പി.ബി. അ­ബ്ദുര്‍  റ­സാഖ്, എന്‍.എ. നെല്ലി­ക്കു­ന്ന് എ­ന്നി­വ­രാ­ണ് ചര്‍­ച­യില്‍ സം­ബ­ന്ധി­ച്ചത്. ഇ­വ­രു­ടെ ആ­വ­ശ്യ­ങ്ങ­ളെല്ലാം മു­ഖ്യ­മന്ത്രി അ­നു­ഭാ­വ­പൂര്‍­വമാ­ണ് കേ­ട്ടത്. നേര­ത്തെ ത­ന്നെ ചര്‍­ച­യ്­ക്കു­ള്ള സമ­യം നി­ശ്ചി­യി­ച്ച് ഉ­റ­പ്പി­ച്ചി­രുന്നു. ത­ങ്ങള്‍ മുന്‍­കൈ­യെ­ടു­ത്താ­ണ് മു­ഖ്യ­മ­ന്ത്രി­യു­മാ­യുള്ള ചര്‍­ച­യ്­ക്ക് വേദി­യൊ­രു­ക്കി­യ­തെ­ന്ന് എം.എല്‍.എ­മാര്‍ പ­റ­ഞ്ഞു.

പെ­രു­ന്നാ­ളിനും ഓ­ണ­ത്തിനും ന­മ്മു­ടെ സ­ഹോ­ദ­രി­മാര്‍ നി­രാഹാ­ര സമ­രം ന­ട­ത്തുന്ന­ത് വേ­ദ­നാ­ജ­ന­കമാ­യ കാ­ര്യം­ത­ന്നെ­യാണ്. നേര­ത്തെ സാ­മൂ­ഹ്യ ക്ഷേ­മ വ­കു­പ്പ് മ­ന്ത്രി സ­മ­ര­പ­ന്തല്‍ സ­ന്ദര്‍ശി­ച്ച് സ­മ­ര­ക്കാ­രു­മാ­യി സം­സാ­രി­ച്ചി­രുന്നു. ഏ­ത് സ­മ­യത്തും ചര്‍­ച­യ്­ക്ക് ത­യ്യാ­റാ­ണെ­ന്ന് മന്ത്രി അ­റി­യി­ക്കു­കയും ചെ­യ്­തി­രു­ന്നു. 23ന് മു­ഖ്യ­മ­ന്ത്രി­യു­മാ­യു­ള്ള ചര്‍­ച­യ്­ക്ക് സമ­യം നി­ശ്ച­യി­ച്ച­കാര്യം മൂ­ന്ന് ദിവ­സം മു­മ്പ് ത­ന്നെ സ­മ­ര­സ­മി­തി നേ­താക്ക­ളെ അ­റി­യി­ച്ചി­രുന്നു. ഇ­വര്‍ സമ്മ­തം പ്ര­ക­ടി­പ്പി­ക്കു­കയും ചെ­യ്­തി­രുന്നു. ചര്‍­ച­യ്­ക്ക് നാ­ല് പു­രു­ഷ­ന്മാ­രേയും ര­ണ്ട് സ്­ത്രീ­ക­ളേയും അ­യ­ക്കാ­നാണ് അ­വ­രു­ടെ മി­നു­ട്‌­സില്‍ രേ­ഖ­പ്പെ­ടു­ത്തി­യ­തെ­ന്ന് എം.എല്‍.എ­മാര്‍ പ­റഞ്ഞു.

മു­ഖ്യമന്ത്രി ചര്‍­ച­യ്­ക്ക് ക്ഷ­ണി­ച്ച് മ­ണി­ക്കൂ­റു­ക­ളോ­ളം ഇവരെ കാ­ത്തു­നിര്‍­ത്തി­യെന്ന ആ­രോപ­ണം ശ­രി­യല്ല. 23ന് വൈ­കീ­ട്ട് നി­യ­മ­സ­ഭ­യു­ടെ വാര്‍­ഷികാ­ഘോ­ഷ പി­രി­പാ­ടി­യു­ടെ യോ­ഗവും അ­തി­നു­ശേ­ഷം മ­ന്ത്രി­സഭാ­യോ­ഗവും ക­ഴി­ഞ്ഞ് സ­മ­രസ­മി നേ­താ­ക്ക­ളു­മാ­യു­ള്ള ചര്‍­ച­ ന­ട­ത്താ­മെ­ന്നാണ് നി­ശ്ച­യിച്ചി­രു­ന്ന­ത്. രാ­ത്രി എ­ട്ട് മ­ണി­ക്കാ­ണ് ചര്‍­ച­യ്­ക്ക് മു­ഖ്യ­മ­ന്ത്രി­യു­ടെ ഓ­ഫീ­സിലെ­ത്താ­ന്‍ ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്ന­ത്.

പ­ര­ശുറാം എ­ക്‌­സ്­പ്ര­സി­ലാ­ണ് കാസര്‍­കോ­ട് നിന്നും സ­മ­ര­സ­മി­തി പ്ര­വര്‍­ത്ത­കര്‍ തി­രു­വ­ന­ന്ത­പു­രത്തെ­ത്തി­യത്. ആ­റ് മ­ണി ക­ഴി­ഞ്ഞാ­ണ് വ­ണ്ടി തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തു­ക. ഇ­വര്‍ മു­റി­യില്‍ ചെ­ന്ന് വി­ശ്ര­മി­ച്ച് മു­ഖ്യ­മ­ന്ത്രി­യെ­കാ­ണാ­നെ­ത്തിയ­ത് എ­ട്ട് മ­ണി­ക്കാണ്. അല്‍­പം ക­ഴി­ഞ്ഞ് മു­ഖ്യ­മന്ത്രി ഇവ­രെ ചര്‍­ചയ­ക്ക് ക്ഷ­ണി­ക്കു­ക­യും ചെ­യ്­തു. ഏ­താനും സ്­ത്രീ­കള്‍­മാ­ത്ര­മാ­ണ് ചേ­മ്പ­റില്‍ എ­ത്തി­യ­ത്. സ­മ­ര­ത്തി­ന് മുന്‍­പ­ന്തി­യി­ലു­ണ്ടാ­യി­രു­ന്ന­വര്‍ ഒ­ളി­ച്ചോ­ട്ടം ന­ട­ത്തു­ക­യാ­ണ് ചെ­യ്­തത്. സ­മ­ര­സ­മി­തി­യു­ടെ പ്ര­ധാ­ന­നേ­താ­വ് തി­രു­വ­ന­ന്ത­പു­ര­ത്ത് ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കിലും ചര്‍­ച­യ്­ക്ക് വ­ന്നില്ല. ഇ­തി­നു­പി­ന്നില്‍ ഏതോ ഹിഡന്‍ അ­ജ­ണ്ടയു­ണ്ടെ­ന്ന് സം­ശ­യി­ക്കേ­ണ്ട­തുണ്ട്.

ചര്‍­ച­യ്‌­ക്കെത്തി­യ സ്­ത്രീക­ളെ വള­രെ സൗ­ഹാര്‍­ദ്ദ­പ­ര­മാ­യാ­ണ് മു­ഖ്യ­മന്ത്രി സ്വീ­ക­രി­ച്ച­ത്. 45 മി­നു­ട്ടു­നേ­രം ഇ­വ­രു­മാ­യി സം­സാ­രി­ച്ചു. ഇ­വ­രു­ടെ പ്രധാ­ന ആ­വ­ശ്യം എന്‍­ഡോ­സള്‍­ഫാന്‍ ബാ­ധി­ത­രു­ടെ മു­ഴു­വന്‍ ക­ട­ങ്ങളും എ­ഴു­തി­ത­ള്ള­ണ­മെ­ന്നാ­യി­രുന്നു. ക­ട­ങ്ങള്‍ സം­ബ­ന്ധി­ച്ച് പരി­ശോ­ധ­ന ആ­വ­ശ്യ­മാ­ണെന്നും എ­ഴു­തി­ത­ള്ളാന്‍ പ­റ്റു­ന്ന ക­ട­ങ്ങ­ളാ­ണെ­ന്ന് ബോ­ധ്യ­പ്പെ­ട്ടാല്‍ അ­ത് ചെ­യ്യാ­മെന്നും മു­ഖ്യ­മന്ത്രി ഉ­റ­പ്പു­നല്‍­കി­യി­രു­ന്നു. കൂ­ടു­തല്‍ ചര്‍­ച­യ്­ക്ക് മന്ത്രി എം.കെ. മു­നീ­റി­നെയും ജില്ല­യു­ടെ ചു­മ­ത­ല­യു­ള്ള കെ.പി. മോ­ഹ­ന­നേയും എം.പി., എം.എല്‍.എ­മാര്‍, ജില്ലാ പ­ഞ്ചായ­ത്ത് പ്ര­സി­ഡന്റ് എ­ന്നി­വ­രു­ടെ സാ­ന്നി­ദ്ധ്യ­ത്തില്‍ കാ­സ­ര്‍­കോ­ട്ടേ­ക്ക് ചര്‍­ച­യ്ക്ക് അ­യ­ക്കാ­മെന്നും മു­ഖ്യ­മന്ത്രി അ­റി­യി­ച്ചി­രു­ന്നു. എ­ന്നാല്‍ ക­ട­ങ്ങള്‍ എ­ഴു­തി­ത­ള്ളു­ന്ന കാ­ര്യ­ത്തില്‍ ഇ­പ്പോള്‍ ത­ന്നെ മു­ഖ്യ­മ­ന്ത്രി തീ­രു­മാ­നം പ്ര­ഖ്യാ­പി­ക്ക­ണ­മെ­ന്ന് ഇ­വര്‍ വാ­ശി­പി­ടി­ക്കു­ക­യാ­യി­രു­ന്നു.

ഇ­തി­നു­ശേ­ഷം ഇ­വര്‍ മു­ഖ്യ­മ­ന്ത്രി­യു­ടെ ക്യാ­ബി­നില്‍ കു­ത്തി­യി­രി­പ്പ് ന­ട­ത്തു­കയും ചെ­യ്തു. ഇ­വര്‍ മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് പ­റ­ഞ്ഞ­ത് മു­ഖ്യ­മന്ത്രി തങ്ങ­ളെ ചര്‍­ച­യ്­ക്ക് വി­ളിച്ച് അ­പ­മാ­നി­ച്ചു എ­ന്നാണ്. യ­ഥാര്‍­ത്ഥ­ത്തില്‍ ചര്‍ചയ്­ക്ക് മുന്‍­കൈ­എ­ടു­ത്ത മു­ഖ്യ­മ­ന്ത്രി­യെ­യാ­ണ് ഇ­വര്‍ അ­പ­മാ­നി­ച്ചത്. തെ­റ്റി­ധാ­ര­ണ­പ­ര­ത്തു­ന്ന പ്ര­സ്­താ­വ­ന­ക­ളാ­ണ് ഇ­വര്‍ മു­ഖ്യ­മ­ന്ത്രി­യെ­കു­റി­ച്ച് ന­ട­ത്തി­യത്. ഇ­തെല്ലാം അ­ദ്ദേഹ­ത്തെ അ­പ­മാ­നി­ക്ക­ലാണ്. എന്‍­ഡോ­സള്‍­ഫാന്‍ ഇര­ക­ളോ­ട് മ­നു­ഷ്യ­ത്വ­പ­രമാ­യ സ­മീ­പ­ന­മാ­ണ് മു­ഖ്യ­മ­ന്ത്രി­യു­ടെ ഭാ­ഗ­ത്തു­നിന്നും ഉ­ണ്ടാ­യ­തെന്ന് എല്ലാ­വര്‍കും അ­റി­യാ­വു­ന്ന കാ­ര്യ­മാണ്. ദേശീ­യ മ­നു­ഷ്യാ­വകാ­ശ ക­മ്മീ­ഷന്‍ നിര്‍­ദ്ദേ­ശി­ച്ച മു­ഴു­വന്‍ കാ­ര്യ­ങ്ങളും ന­ട­പ്പി­ലാ­ക്കു­മെ­ന്ന് മു­ഖ്യ­മന്ത്രി വ്യ­ക്ത­മാ­ക്കു­കയും ചെ­യ്­തി­ട്ടു­ണ്ട്. എന്‍­ഡോ­സള്‍­ഫാന്‍ മൂ­ലം മ­രിച്ച രോ­ഗി­ക­ളു­ടെ ആ­ശ്രി­തര്‍­ക്ക് ക­ഴി­ഞ്ഞ ഗ­വണ്‍­മെന്റ് 50,000 രൂ­പ­യാ­ണ് സ­ഹാ­യം നല്‍­കി­യി­രു­ന്നത്. യു.ഡി.എഫ്. സര്‍­കാര്‍ അ­ധി­കാ­രം ഏ­റ്റ­ഉട­നെ ഇ­ത് ഒ­രു ല­ക്ഷം രൂ­പ­യാ­യി വര്‍­ദ്ധിപ്പിച്ചു.

എന്‍­ഡോ­സള്‍­ഫാന്‍ മൂ­ലം മ­രി­ച്ച­വര്‍­ക്കു­ള്ള സ­ഹാ­യം അ­ഞ്ച് ല­ക്ഷം രൂ­പ നല്‍­കാന്‍ ഗ­വണ്‍­മെന്റ് തീ­രു­മാ­നി­ച്ചി­ട്ടുണ്ട്. എന്‍­ഡോ­സള്‍­ഫാന്‍ രോ­ഗി­ക­ള്‍­ക്ക് സ­ഹാ­യം­നല്‍­കു­ന്ന കാ­ര്യ­ത്തില്‍ ക്യാന്‍­സര്‍ രോ­ഗി­ക­ളുടെയും മാ­നസിക വൈ­ക­ല്യ­മു­ള്ള­വ­രു­ടെയും കാ­ര്യ­ങ്ങള്‍ മ­നു­ഷ്യാ­വകാ­ശ ക­മ്മീഷന്‍ വ്യ­ക്ത­മാ­ക്കാ­ത്ത­തി­നാല്‍ ഇ­വര്‍­ക്കു­കൂ­ടി സ­ഹാ­യം ല­ഭി­ക്കാന്‍ ഗ­വണ്‍­മെന്റ് ഓര്‍­ഡര്‍ ഇ­റ­ക്കാന്‍ യാ­തൊ­രു എ­തിര്‍പും ഇ­ല്ലെന്ന് സര്‍­കാര്‍­ അ­റി­യി­ച്ചി­ട്ടുണ്ട്. ലി­സ്റ്റില്‍ ഉള്‍­പെ­ട്ട അര്‍­ഹ­ത­യു­ള്ളവരെ ഒ­ഴി­വാ­ക്കു­ന്ന­തി­നെ ശ­ക്ത­മാ­യി എ­തിര്‍കും. എ­ന്നാല്‍ അ­നര്‍­ഹര്‍ ഉള്‍­പെ­ട്ടി­ട്ടു­ണ്ടെ­ങ്കില്‍ അവ­രെ ഒ­ഴി­വാ­ക്കേ­ണ്ട­തു­ണ്ടെന്നും എം.എല്‍.എ­മാര്‍ കൂ­ട്ടി­ച്ചേര്‍ത്തു.

Keywords:  Kasaragod, Kerala, Press meet, Oommen Chandy, Endosulfan, Meet, M.K.Muneer, N.A. Nellikunnu, P.B. Abdul Razak
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia