Security Officer Suspended | 'പ്രതിഷേധ റാലിക്കിടെ പൊലീസുകാരെ ആക്രമിച്ചു'; എംഎല്‍എ ടി സിദ്ദീഖിന്റെ സുരക്ഷാ ചുമതലയുള്ള ഗണ്മാന് സസ്പെന്ഷന്
                                                 Jun 27, 2022, 08:46 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കല്‍പ്പറ്റ: (www.kvartha.com) കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദീഖിന്റെ സുരക്ഷാ ചുമതലയുള്ള ഗണ്മാന് സസ്പെന്ഷന്. ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ സിബിന് കെവിയെയാണ് വയനാട് ജില്ലാ പൊലീസ് ചീഫ് അരവിന്ദ് സുകുമാര്‍ ഞായറാഴ്ച സസ്പെന്‍ഡ് ചെയ്തത്. 
 
 
 
   കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രതിഷേധ റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ ആക്രമിച്ചെന്ന സംഭവത്തിനാണ് ടി സിദ്ദഖിന്റെ ഗണ്മാനായ സിബിനെ സസ്പെന്‍ഡ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.  
 
 
 
    എംഎല്‍എയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരന് ഞായറാഴ്ച കല്‍പ്പറ്റ ടൗണില്‍ നടന്ന കോണ്‍ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
  
 
  
    സംഘര്‍ഷത്തിനിടെ മറ്റൊരു പൊലീസുകാരന്റെ ലാതി തട്ടിയെടുത്തതിന് പുറമെ, സമരം ചെയ്ത യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം സിബിന് പൊലീസുകാരെ തള്ളിയിടാനും സിവില്‍ പൊലീസ് ഓഫീസറുടെ യൂനിഫോം വലിച്ചു കീറാനും ശ്രമിച്ചുവെന്നാണ് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വയനാട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറോട് വയനാട് പൊലീസ് ചീഫ് ആവശ്യപ്പെട്ടിട്ടുണ്ട്. 
  
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
