MK Stalin | രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

 


വൈക്കം: (www.kvartha.com) രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാജ്യത്തെ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമായത് വൈക്കം സത്യഗ്രഹമാണെന്ന് പറഞ്ഞ അദ്ദേഹം തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും വൈക്കത്ത് എത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും വ്യക്തമാക്കി. വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

MK Stalin | രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എംകെ സ്റ്റാലിനും പെരിയാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ചന നടത്തിയശേഷമാണ് ഉദ്ഘാടന ചടങ്ങിന് എത്തിയത്. അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ വീരസ്മരണകളുണര്‍ത്തി 603 ദിവസം നീളുന്ന ആഘോഷത്തിന് ഇതോടെ ഔദ്യോഗിക തുടക്കമായി.

വൈക്കം കായലോരത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വിഎന്‍ വാസവനാണ് അധ്യക്ഷത വഹിക്കുന്നത്. 15,000 പേര്‍ക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് തയാറാക്കിയിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്നു മാത്രം 80 ബസുകളില്‍ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. 1000 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

Keywords:  MK Stalin, Pinarayi Vijayan attend Vaikom Satyagraha centenary celebrations, News, Chief Minister, Pinarayi-Vijayan, Inauguration, Assembly, Police, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia