MK Sanu | പ്രൊഫ. എംകെ സാനുവിന് ഐ എന്‍ എസ് വിക്രാന്ത് കാണണമെന്ന് ആഗ്രഹം; നിറവേറ്റാനൊരുങ്ങി സുരേഷ് ഗോപി, ഡിസംബര്‍ ഒന്നിന് മോഹം സാധ്യമാകും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) ഇന്‍ഡ്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കാണണമെന്ന പ്രൊഫ. എംകെ സാനുവിന്റെ ആഗ്രഹം നിറവേറ്റാനൊരുങ്ങി ചലച്ചിത്ര താരവും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഡിസംബര്‍ ഒന്നിന് അദ്ദേഹത്തെ വിക്രാന്തിലെത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. 

MK Sanu | പ്രൊഫ. എംകെ സാനുവിന് ഐ എന്‍ എസ് വിക്രാന്ത് കാണണമെന്ന് ആഗ്രഹം; നിറവേറ്റാനൊരുങ്ങി സുരേഷ് ഗോപി, ഡിസംബര്‍ ഒന്നിന് മോഹം സാധ്യമാകും

പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം സുരേഷ് ഗോപിക്ക് നല്‍കുന്ന ചടങ്ങില്‍നിന്ന് എംകെ സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയെന്ന വാര്‍ത്ത വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് നീക്കം.

'ആ പുരസ്‌കാര വിതരണ വേദിയില്‍ എനിക്ക് നഷ്ടമായ അവകാശത്തെ ഇതിലൂടെ ഞാന്‍ തിരികെപ്പിടിക്കുകയാണ്'- എന്ന് സുരേഷ് ഗോപി പറഞ്ഞു. വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതിനു ശേഷമാണ് എംകെ സാനു അത് കാണണമെന്ന ആഗ്രഹം സുരേഷ് ഗോപിയോട് പ്രകടിപ്പിച്ചത്. തുടര്‍ന്ന് സുരേഷ് ഗോപി പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു. പിന്നാലെ സൗകര്യപ്രദമായ ദിവസം സന്ദര്‍ശനത്തിനുള്ള അവസരമൊരുക്കാമെന്ന അറിയിപ്പും കിട്ടി.

പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാര വിതരണച്ചടങ്ങില്‍നിന്ന് സാനുവിനെ പു.ക.സ.(പുരോഗമന കലാസാഹിത്യസംഘം) വിലക്കിയെന്ന വാര്‍ത്ത ചര്‍ചയായതോടെ സുരേഷ് ഗോപി വീണ്ടും രംഗത്തിറങ്ങി. വ്യാഴാഴ്ച വീണ്ടും നാവികസേനാ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സാനു മാഷുമായി വിക്രാന്തിലെത്താന്‍ ശ്രമം നടത്തുകയും ചെയ്തു. പക്ഷേ, നീറ്റിലിറക്കിയതിനുശേഷമുള്ള ആദ്യത്തെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി കപ്പല്‍ ഡ്രൈ ഡോക്കിലായതിനാല്‍ ഡിസംബറിലേക്ക് നിശ്ചയിക്കുകയായിരുന്നു.
Aster mims 04/11/2022

Keywords: Prof. MK Sanu wants to meet INS Vikrant, Kochi, News, Prof. MK Sanu, INS Vikrant, Suresh Gopi, Politics, Prime Minister, Narendra Modi, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia