Enquiry | ശശി തരൂരിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ യൂത് കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ കാരണം അന്വേഷിക്കണം; കമിഷനെ വയ്ക്കുന്നില്ലെങ്കില്‍ പാര്‍ടി വേദികളില്‍ പറയേണ്ടിവരും; കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് എംകെ രാഘവന്‍ എംപി
Nov 20, 2022, 19:39 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ശശി തരൂര്‍ എം പിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ യൂത് കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് എംകെ രാഘവന്‍ എംപി. എന്തുകൊണ്ട് സംഘടന പിന്നോട്ടുപോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ കമിഷനെ വയ്ക്കുന്നില്ലെങ്കില്‍ പാര്‍ടി വേദികളില്‍ പറയേണ്ടിവരും. കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് അധ്യക്ഷനും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കും. കോണ്‍ഗ്രസ് തിരിച്ചുവരണമെങ്കില്‍ തരൂര്‍ നേതൃത്വത്തില്‍ വേണം. മുകളിലിരിക്കുന്നവര്‍ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലതെന്നും രാഘവന്‍ വ്യക്തമാക്കി.
'കെപിസിസി അധ്യക്ഷന്‍ അന്വേഷണം പ്രഖ്യാപിക്കണം. അന്വേഷണ കമിഷനെ വയ്ക്കുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഞാന്‍ കൈമാറും. അങ്ങനെയില്ലെങ്കില്‍ പാര്‍ടി വേദികളില്‍ അക്കമിട്ട് കാര്യങ്ങള്‍ എനിക്ക് പറയേണ്ടി വരും' എന്നായിരുന്നു എംകെ രാഘവന്റെ വാക്കുകള്‍. എംകെ രാഘവന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ശശി തരൂരും പറഞ്ഞു.
Keywords: MK Raghavan demands enquiry on Youth Congress backing away from event hosting Shashi Tharoor, Kozhikode, News, Probe, Politics, Shashi Taroor, Congress, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

