SWISS-TOWER 24/07/2023

മതമൈത്രിക്കായി എം കെ മുനീര്‍ മാന്ത്രികനാവുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മതമൈത്രിക്കായി എം കെ മുനീര്‍ മാന്ത്രികനാവുന്നു
തിരുവനന്തപുരം: മതമൈത്രിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ. മുനീര്‍ മാന്ത്രികനാകുന്നു. മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനൊപ്പമാണ് മുനീര്‍ ഇന്ദ്രജാലത്തിനൊരുങ്ങുന്നത്. ജാതിമതചിന്തകള്‍ക്കതീതമായി പരസ്പര ബഹുമാനത്തിലൂടെയും സ്‌നേഹത്തിലൂടെയും മാനവ സാഹോദര്യം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ഇന്ദ്രജാലത്തിലൂടെ ലക്ഷ്യമിടുന്നത്.

അതിനൂതനമായ ഇന്ദ്രജാല സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യത്യസ്തമായ ഒരു ദൃശ്യവിരുന്ന് സമ്മാനിക്കുന്നതിനായാണ് മുനീറും മുതുകാടും ഒന്നിക്കുന്നത്. മാജിക് ഒഫ് എം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി മലപ്പുറം ടൗണ്‍ഹാളില്‍ ഡിസംബര്‍ ആറിന് വൈകുന്നേരം ആറിന് നടക്കും.

മാജിക് അക്കാദമി 1996 ല്‍ തിരുവനന്തപുരത്ത് ആരംഭിക്കുമ്പോള്‍ത്തന്നെ മന്ത്രി മുനീര്‍ മാജിക്കിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചിരുന്നു. ഇന്ദ്രജാലത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വര്‍ഷങ്ങള്‍ക്കുശേഷവും മാന്ത്രികവേഷമണിയുവാന്‍ കാരണമാക്കിയത്. വളരെ തിരക്കു നിറഞ്ഞ പൊതുപ്രവര്‍ത്തനത്തിനിടയിലും ഒഴിവുസമയം കണ്ടെത്തി, കഴക്കൂട്ടം കിന്‍ഫ്ര ഫിലിം വീഡിയോ പാര്‍ക്കിലുള്ള മാജിക് അക്കാദമിയുടെ റിസര്‍ച്ച് സെന്ററിലെത്തി തീവ്ര പരിശീലനം നടത്തിവരികയാണ് മന്ത്രി.

തഴക്കം വന്ന ഒരിന്ദ്രജാലക്കാരന്റെ സാമര്‍ത്ഥ്യത്തോടെ ഇന്ദ്രജാല പരിശീലനം നടത്തിവരുന്ന ഇദ്ദേഹത്തിന്റെ പ്രകടനം ഇന്ദ്രജാലക്കാരെപേ്പാലും വിസ്മയിപ്പക്കുന്ന തരത്തിലാണത്രേ. മലപ്പുറം ജില്ലാ ടൂറിസം കൗണ്‍സിലിന്റെയും മലപ്പുറം മുനിസിപ്പാലിറ്റിയുടേയും സഹകരണത്തോടെ മാജിക് അക്കാദമിയാണ് മാജിക് ഒഫ് എം സംഘടിപ്പിക്കുന്നത്.

Key Words: MK Muneer, Magician, Gopinath Muthukad, Brotherhood, Message, Public, Malappuram, Magic Of M, Training, KINFRA,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia