MK Muneer | ലീഗ് വിമതരുടെ യോഗത്തിന് പിന്നാലെ പാർടിയിൽ അസ്വാരസ്യങ്ങൾ; മുഈന്‍ അലി തങ്ങള്‍ക്കെതിരെ എംകെ മുനീര്‍; നേതൃത്വത്തിന് തലവേദനയായി പുതിയ പ്രശ്‌നം
Oct 19, 2022, 17:32 IST
കോഴിക്കോട്: (www.kvartha.com) ചൊവ്വാഴ്ച വിമതർ യോഗം ചേർന്ന് 'ഹൈദരലി തങ്ങൾ ഫൗൻഡേഷൻ' എന്ന സംഘടനയ്ക്ക് രൂപം നൽകിയത് മുസ്ലിം ലീഗിൽ അസ്വാരസ്യങ്ങൾക്ക് വഴിവെച്ചു. യോഗത്തിൽ പങ്കെടുത്തതിന് മുഈൻ അലി തങ്ങൾക്കെതിരെ മുസ്ലിംലീഗ് നേതാവ് എം കെ മുനീർ എംഎൽഎ രംഗത്തെത്തി. പാർടി വിരുദ്ധരുടെ കൂട്ടായ്മയാകുമ്പോൾ പങ്കെടുക്കണമോ എന്ന് മുഈൻ അലി തങ്ങൾ തന്നെ ആലോചിക്കണമായിരുന്നുവെന്നും ഇക്കാര്യത്തിൽ നേതൃത്വം നിലപാട് പറയുമെന്നും വ്യക്തമാക്കിയ മുനീർ സംഘടനാ രൂപീകരണം പാർടി അറിവോടെ അല്ലെന്നും പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർത്തിയതിന് പിന്നാലെ സംസ്ഥാന സെക്രടറി സ്ഥാനത്ത് നിന്ന് സസ്‍പെൻഡ് ചെയ്ത കെഎസ് ഹംസയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മുഈൻ അലി തങ്ങൾ ചെയർമാനും കെഎസ് ഹംസ ജനറൽ കൺവീനറുമായാണ് ട്രസ്റ്റിന് രൂപം നൽകിയത്. മുൻ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈൻ അലി തങ്ങൾ യോഗത്തിൽ പങ്കെടുത്തത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
നേരത്തെ, ചന്ദ്രിക ദിനപ്പത്രത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച് വിവാദത്തിൽ അകപ്പെട്ടയാളാണ് മുഈൻ അലി തങ്ങൾ. ലീഗിൽ നിന്ന് നടപടി നേരിട്ട ലത്വീഫ് തുറയൂർ, പിപി ഷൈജൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ലീഗിൽനിന്നും യുവജന, വിദ്യാർഥി സംഘടനകളിൽനിന്നും പുറത്താക്കപ്പെട്ടവരും അസംതൃപ്‌തരും ചേർന്ന് രൂപം നൽകിയ സംഘടന തലവേദന സൃഷ്ടിക്കുമെന്നാണ് നേതൃത്വം ആശങ്കപ്പെടുന്നത്.

Keywords: MK Muneer against Mueen Ali Thangal, Kerala,Kozhikode,News,Top-Headlines,Muslim-League,Politics,Political party,Secretary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.