Meeting | കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാനിരിക്കെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംകെ കണ്ണന്‍
Sep 29, 2023, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (KVARTHA) സിപിഎം സംസ്ഥാന കമിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശൂര്‍ രാമനിലയത്തില്‍ വച്ച് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു കൂടിക്കാഴ്ച. കരുവന്നൂര്‍ സഹകരണ ബാങ്ക് ബിനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ED) മുന്നില്‍ വെള്ളിയാഴ്ച വീണ്ടും ഹാജരാകാനിരിക്കെയാണ് കൂടിക്കാഴ്ച.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി സതീഷ് കുമാറുമായി പരിചയമുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളില്ല എന്നാണ് എംകെ കണ്ണന്റെ നിലപാട്. ഇഡി അന്വേഷണം മുറുകുന്നതിനിടെ പാര്‍ടിയുടെ പിന്തുണ ഉറപ്പിക്കുന്നതിനു കൂടിയാണ് കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടത് എന്നാണ് വിവരം. മേഖലാ അവലോകന യോഗത്തിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തൃശൂരിലെത്തിയത്.
കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം കണ്ണനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചതു പ്രകാരമാണ് കണ്ണന്‍ വെള്ളിയാഴ്ച ഇഡിക്കു മുന്നിലെത്തുന്നത്. എംകെ കണ്ണനെ സംബന്ധിച്ചിടത്തോളം ഇഡിയുടെ ചോദ്യംചെയ്യല്‍ ഏറെ നിര്‍ണായകമാണ്. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാവു കൂടിയായ പിആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചോദ്യം ചെയ്യല്‍ നിര്‍ണായകമാകുന്നത്.
അതിനിടെ, കണ്ണനെതിരെ ഗുരുതര ആരോപണവുമായി വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി വിബി സിജിലും രംഗത്തെത്തി. ദേശസാത്കൃത ബാങ്കില്‍നിന്നു കേരള ബാങ്കിലേക്കു വായ്പ ടേക് ഓവര്‍ ചെയ്യിച്ചതിനു കമ്മിഷന്‍ ആയി മൂന്നരലക്ഷം രൂപ തന്റെ കയ്യില്‍നിന്നു കണ്ണന്‍ തട്ടിയെടുത്തുവെന്നാണു സിജിലിന്റെ പരാതി. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറാണു കണ്ണനുവേണ്ടി തന്റെ കയ്യില്‍നിന്നു പണം കൈപ്പറ്റിയതെന്നും സിജില്‍ പറഞ്ഞു.
ദേശസാത്കൃത ബാങ്കില്‍ ഭൂമി പണയംവച്ചു താനെടുത്ത വായ്പ 17 ലക്ഷം രൂപയുടെ കുടിശികയായി മാറിയിരുന്നു. അഞ്ചുശതമാനം കമ്മിഷന്‍ കണ്ണന്‍ ആവശ്യപ്പെട്ടു. ഇടപാട് ഉറപ്പിച്ചതോടെ 17 ലക്ഷം തന്റെ പേരില്‍ ബാങ്കിലടച്ചു സതീഷ് കുമാര്‍ ആധാരങ്ങള്‍ കൈപ്പറ്റി. ഈ ആധാരം കേരള ബാങ്കില്‍ പണയംവച്ച് 70 ലക്ഷം രൂപയുടെ വായ്പ പാസാക്കി. കണ്ണന്റെ സ്വാധീനമുപയോഗിച്ചു നടപടികള്‍ വേഗത്തിലാക്കിയെന്നും സിജില്‍ പറഞ്ഞു. എന്നാല്‍, സിജിലിന്റെ വായ്പയെപ്പറ്റി അറിയില്ലെന്നാണു കണ്ണന്റെ പ്രതികരണം.

Keywords: MK Kannan Meets CM Pinarayi Vijayan Ahead Of Appearing Before Enforcement Directorate, Thrissur, News, MK Kannan, Meeting, Chief Minister, Pinarayi Vijayan, Enforcement Directorate, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.