സാമൂഹ്യപ്രവര്‍ത്തകനും പത്മശ്രീ ജേതാവുമായ മിത്രാനികേതന്‍ വിശ്വനാഥന്‍ അന്തരിച്ചു

 


തിരുവനന്തപുരം: (www.kvartha.com 28.04.2014)  പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും, മിത്രാനികേതന്‍ സ്‌കൂളിന്റെ സ്ഥാപകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ മിത്രാനികേതന്‍ വിശ്വനാഥന്‍ (84) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സാമൂഹ്യപ്രവര്‍ത്തകനും പത്മശ്രീ ജേതാവുമായ  മിത്രാനികേതന്‍ വിശ്വനാഥന്‍ അന്തരിച്ചുകേരളത്തിലെ ഗ്രാമീണ പുനരുദ്ധാരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മിത്രാനികേതന്‍. മിത്രാനികേതന്റെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് 2007 ല്‍ ഭാരതസര്‍ക്കാര്‍ വിശ്വനാഥന് പത്മശ്രീ നല്‍കി ആദരിച്ചത്.

സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച  വൈകിട്ട് നാലുമണിയോടെ വെള്ളനാട് നടക്കും.

ഗ്രാമീണരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ദാരിദ്യം ഇല്ലായ്മ ചെയ്യുക എന്നീ
ലക്ഷ്യത്തോടെയാണ് 1956 ല്‍ അദ്ദേഹം മിത്രാനികേതന്‍ സ്ഥാപിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അമിത വോള്‍ട്ടേജ്; ചൗക്കിയില്‍ വീടിന് തീ പിടിച്ചു, അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു
Keywords:  Mitra niketan  Viswanathan passes away, Thiruvananthapuram, Hospital, Treatment, Award, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia