Mission Arikkomban | അരിക്കൊമ്പന്‍ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണത്തിന് തുടക്കം; ഞായറാഴ്ച വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം; നടപടിക്രമങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടുക്കിയിലെത്തും

 


ADVERTISEMENT



ഇടുക്കി: (www.kvartha.com) അരിക്കൊമ്പന്‍ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന നടപടികള്‍ വ്യാഴാഴ്ച തുടങ്ങി. വീടുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ നേരിട്ടുചെന്ന് വിവരങ്ങള്‍ ധരിപ്പിക്കും. ദൗത്യം വിലയിരുത്താന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ 25ന് ഇടുക്കിയിലെത്തും. 
Aster_MIMS

ഇതിനായി 25 ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. 26 ന് ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. അന്ന് ദൗത്യം പൂര്‍ത്തിയായില്ലെങ്കില്‍ ഭാവി കാര്യങ്ങള്‍  കൂടി ആലോചിക്കും. നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കും ദൗത്യം നടത്തുക. ആരെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ തിരിച്ചടി ഉണ്ടാകാതിരിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണ് തയാറായിരിക്കുന്നത്. ആനയുടെ സാന്നിധ്യം മനസിലാക്കിയശേഷം മയക്കുവെടിവെച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കോടനാട് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അരിക്കൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ട് കുങ്കിയാനകള്‍ വെള്ളിയാഴ്ച വയനാട്ടില്‍ നിന്നും തിരിക്കും. ദൗത്യസംഘത്തില്‍പെട്ട സൂര്യ എന്ന കുങ്കിയാന വയനാട് മുത്തങ്ങ ആനപ്പന്തിയില്‍ നിന്ന് ചിന്നക്കനാലിലെത്തിയിരുന്നു. കുങ്കിയാനകളിലൊന്നായ വിക്രം നേരത്തേ എത്തിയിരുന്നു. കുഞ്ചു, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്. ശനിയാഴ്ച രാവിലെ രണ്ട് കുങ്കിനാനകള്‍ കൂടി എത്തും. 

Mission Arikkomban | അരിക്കൊമ്പന്‍ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണത്തിന് തുടക്കം; ഞായറാഴ്ച വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം; നടപടിക്രമങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടുക്കിയിലെത്തും


ദൗത്യദിനമായ ഞായറാഴ്ച പുറത്തിറങ്ങാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നതുവരെ വനംവകുപ്പിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നുമാണ് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്. 

ശനിയാഴ്ച മുന്നറിയിപ്പിന്റെ ഭാഗമായി മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്ക് പുറമേ ഗോത്രവര്‍ഗ ഭാഷയായ കുടി ഭാഷയിലും മൈക് അനൗണ്‍സ്‌മെന്റും നടത്തും. 

301 കോളനിയിലാണ് ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഏറ്റവും നാശംവിതച്ചത്. ഈ കോളനിയില്‍ അരിക്കൊമ്പന്‍ ആക്രമിക്കാത്ത ഒരു വീടുപോലുമില്ല. വീടുകളെല്ലാം പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന നിലയിലാണ്.

Keywords:  News, Kerala, State, Idukki, Elephant, Elephant attack, Wild Elephants, Animals, Top-Headlines, Minister, forest, Mission Arikkomban will be completed on Sunday, says minister Saseendran
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia