Missing youths Found | കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 5 അംഗ സംഘത്തിലെ കാണാതായ 2 യുവാക്കളെയും കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) ഈരാറ്റുപേട്ടയില്‍നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ അഞ്ചംഗ സംഘത്തിലെ കാണാതായ രണ്ട് യുവാക്കളെയും കണ്ടെത്തിയതായി പൊലീസ്. തേവരുപാറ സ്വദേശികളായ അല്‍താഫ് (23), ഹാഫിസ് ബശീര്‍ (23) എന്നിവരെയാണ് യാത്രയ്ക്കിടെ വനത്തില്‍ കാണാതായത്. രണ്ട് ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ തുടരുകയായിരുന്നു.
Aster mims 04/11/2022

Missing youths Found | കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 5 അംഗ സംഘത്തിലെ കാണാതായ 2 യുവാക്കളെയും കണ്ടെത്തി

കാണാതായെന്ന് പറയുന്ന സ്ഥലത്തുനിന്ന് 45 കിലോമീറ്റര്‍ അകലെ വെച്ചാണ് ഇരുവരെയും കണ്ടെത്തിയതെന്നാണ് വിവരം. തിങ്കളാഴ്ചയാണ് പുതുവത്സരം ആഘോഷിക്കാനായി സംഘം കൊടൈക്കനാലിലെ പൂണ്ടി എന്ന ഉള്‍ക്കാട്ടിലേക്ക് ട്രകിങ്ങിന് പോയത്. എന്നാല്‍, എല്ലാവരും തിരിച്ചിറങ്ങിയപ്പോള്‍ അല്‍താഫും ഹാഫിസും എത്തിയില്ല.

തുടര്‍ന്ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് ഈരാറ്റുപേട്ട പൊലീസിലും കൊടൈക്കനാല്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. കൊടൈക്കനാല്‍ പൊലീസാണ് സംഭവം ആദ്യം അന്വേഷിച്ചത്. ശേഷം ഈരാറ്റുപേട്ട പൊലീസും പ്രദേശത്തെ മുപ്പത്തഞ്ചോളം പേരും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.

Keywords: Missing youths from 5-member group who went on an excursion to Kodaikanal found, Kottayam, News, Missing, Police, Complaint, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia