41 ദിവസം മുമ്പ് കാണാതായ ഗള്‍ഫുകാരന്റെ ഭാര്യയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
Nov 14, 2016, 16:50 IST
ADVERTISEMENT
കണ്ണൂര്‍ : (www.kvartha.com 14/11/2016) 41 ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്താത്ത ഗള്‍ഫുകാരന്റെ ഭാര്യയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കുഞ്ഞിമംഗലം തെക്കുമ്പാട്ടെ സുരേഷിന്റെ ഭാര്യ വിദ്യ(32) യുടെ മൃതദേഹമാണ് പുഴയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്.
അംഗന്‍വാടിയില്‍ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാനെന്ന് പറഞ്ഞ് ഒക്ടോബര്‍ മൂന്നിനാണ് വിദ്യ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഇതുസംബന്ധിച്ച് പിതാവ് നല്കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ കുഞ്ഞിമംഗലം പുളിയക്കോട് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണാതായത് സംബന്ധിച്ച് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
പയ്യന്നൂര്‍ സിഐ എം പി ആസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്നൂര്‍ കണ്ടക്കോരന്‍ മുക്കിലെ എം കുഞ്ഞികൃഷ്ണന്-ഗീത ദമ്പതികളുടെ മകളാണ്.
Also Read: മജിസ്ട്രേറ്റിന്റെ മരണം; സുള്ള്യയിലെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചു, ഒപ്പമുണ്ടായിരുന്നത് 2 അഭിഭാഷകരും ബിസിനസുകാരനും, കൂടെയുണ്ടായിരുന്ന 3 സ്ത്രീകള്‍ ആര്?
Keywords: Kerala, Payyannur, Wife, Missing, Dead Body, River, Women, Police, pariyaram, Medical College, Suresh's wife, Gulf, Kunhimangalam Thekkumabad, Lookout notice, Postmortem.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.