കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് വാമനപുരം നദിയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.06.2020) കാണാതായ സെക്രട്ടേറിയറ്റിലെ അണ്ടര്‍സെക്രട്ടറി ഇള ദിവാകറിന്റെ(49)മൃതദേഹം കണ്ടെത്തി. ചിറയിന്‍കീഴിന് സമീപം അയന്തിക്കടവില്‍ നിന്നാണ് ഇളയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഇളയെ കാണാതായത്. അയന്തിക്കടവിനു സമീപം ഇളയുടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ബുധനാഴ്ച വൈകിട്ട് ഇള സ്‌കൂട്ടറില്‍ വലിയേല തോട്ടവാരം ഭാഗത്തു അയന്തികടവില്‍ വന്ന് ഏറെ നേരം ചെലവഴിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നദിയില്‍ ചാടിയിട്ടുണ്ടെന്ന നിഗമനത്തില്‍ അധികൃതര്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നത്.

കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് വാമനപുരം നദിയില്‍

അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു(സബ് എന്‍ജിനീയര്‍, കെഎസ്ഇബി,പാലച്ചിറ, വര്‍ക്കല), അദീന ലൈജു (പ്ലസ് ടു വിദ്യാത്ഥിനി).

Keywords:  Missing woman's  body found in river, Thiruvananthapuram, News, Dead Body, Missing, Complaint, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia