മൂന്നാഴ്ച മുമ്പ് കാണാതായ സിന്ധുവിന്റെ മൃതദേഹം സമീപവാസിയായ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പണിക്കന്‍കുടി: (www.kvartha.com 03.09.2021) അന്വേഷണത്തിനൊടുവില്‍ മൂന്നാഴ്ച മുന്‍പു കാണാതായ ഇടുക്കി പണിക്കന്‍കുടി വലിയപറമ്പില്‍ സിന്ധു(45)വിന്റെ മൃതദേഹം കണ്ടെത്തി. സിന്ധുവിനെ കൊലപ്പെടുത്തിയ നിലയില്‍ സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ അടുക്കളയില്‍ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ ബിനോയി ഒളിവിലാണ്.

കഴിഞ്ഞ ഓഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കന്‍കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍കാരനായ ബിനോയി ഒളിവില്‍ പോയി. 

മൂന്നാഴ്ച മുമ്പ് കാണാതായ സിന്ധുവിന്റെ മൃതദേഹം സമീപവാസിയായ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍

ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയി ആണെന്ന് ബന്ധുക്കള്‍ സംശയിച്ചു. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. വെള്ളത്തൂവല്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി.

Keywords:  Missing Woman found dead, Idukki, News, Local News, Dead Body, Police, Allegation, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia