Found Dead | ഇരിക്കൂറില്‍ കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ഇരിക്കൂര്‍: (www.kvartha.com) വീട്ടില്‍ നിന്നും കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലാത്തൂരിലെ കെപി ഗോപാലകൃഷ്ണന്റെ ഭാര്യ മിനി(45) യെ ആണ് ബുധനാഴ്ച വൈകുന്നേരം ആറുമണിയേടെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടുമീറ്ററോളം ആഴമുളള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

Found Dead | ഇരിക്കൂറില്‍ കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിട്ടിയില്‍ നിന്നുളള ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. ബുധനാഴ്ച പുലര്‍ചെ നാലുമണിയോടെയാണ് മിനിയെ കാണാതായത്. കിണറ്റില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഇരിക്കൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Aster_MIMS

Keywords: Kerala News, Kannur News, Found Dead, Missing, Obituary, Missing Woman Found Dead in Well.

< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia