Found dead | പറശ്ശിനിക്കടവില്‍ നിന്നും കാണാതായ വൃദ്ധ പുഴയില്‍ മരിച്ച നിലയില്‍
Sep 4, 2022, 09:51 IST
കണ്ണൂര്‍: (www.kvartha.com) മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറശിനിക്കടവ് കോള്‍തുരുത്തിയില്‍ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തായപ്പത്ത് കാര്‍ത്യായനിയുടെ(80) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ചെയാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കാര്‍ത്യായനിയെ കാണാതായത്.
തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിനിടെയാണ് കോള്‍തുരുത്തി പുഴയുടെ കരയില്‍ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തിയത്. ഇതോടെയാണ് ഇവര്‍ പുഴയില്‍ ചാടിയതാണെന്ന നിഗമനത്തിലെത്തിയത്.
തളിപ്പറമ്പ് സ്റ്റേഷന്‍ ഓഫിസര്‍ ടി അജയന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ മൃതദേഹം കണ്ടെത്തിയത്. പരേതനായ കടവന്‍ങ്കണ്ടി കണ്ണന്റെ ഭാര്യയാണ്.
മക്കള്‍: പ്രകാശന്‍, ബാലകൃഷ്ണന്‍, ലത. മരുമക്കള്‍: രമേശന്‍, ഉഷ, ധനജ. സംസ്‌ക്കാരം കോള്‍തുരുത്തി ശ്മശാനത്തില്‍.

Keywords: Missing woman found dead in river, Kannur, News, Police Station, Dead Body, Police, Missing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.