Students Found | തൃശ്ശൂരില്‍നിന്ന് കാണാതായ 2 പെണ്‍കുട്ടികളടക്കം 3 വിദ്യാര്‍ഥികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി; നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിക്കും
Sep 7, 2023, 09:29 IST
തൃശ്ശൂര്‍: (www.kvartha.com) കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മൂന്നു വിദ്യാര്‍ഥികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി. ഒന്‍പതാം ക്ലാസുകാരായ രണ്ടു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് മഹാരാഷ്ട്രയിലെ പന്‍വേലില്‍ കണ്ടെത്തിയത്. ഈ സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിക്കും.
പൊലീസ് പറയുന്നത്: സ്‌കൂളിലേക്കു പോയ കുട്ടികള്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ കൈവശം ഫോണുണ്ടായിരുന്നെങ്കിലും അത് സ്വിച് ഓഫായിരുന്നു.
ബുധനാഴ്ച (06.09.2023) ഉച്ചയോടെയാണ് മൂവരും പനവേലില്‍ എത്തിയത്. സംശയകരമായ സാഹചര്യത്തില്‍ ട്രെയിനില്‍ കണ്ട കുട്ടികളെ മലയാളികളായ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. മുംബൈയിലെത്തിയപ്പോള്‍ പരിസരത്തുള്ള ഹോടെലില്‍ മുറിയെടുക്കാന്‍ ചെന്ന കുട്ടികളെ കണ്ട് സംശയം തോന്നിയ ഹോടെലുടമ സുഹൃത്തായ മലയാളിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
അവിടെയുണ്ടായിരുന്നവരാണ് നാടുവിട്ട കുട്ടികളാണെന്ന സംശയത്തില്‍ ഇവരെ തടഞ്ഞുവച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂരില്‍നിന്ന് കാണാതായ കുട്ടികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞു. കുട്ടികളെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മൂവരുടെയും ബന്ധുക്കളും കേരള പൊലീസും വ്യാഴാഴ്ച (07.09.2023) രാവിലെ മുംബൈയില്‍ എത്തും. ഉച്ചയോടെ കുട്ടികളുമായി കൊച്ചിയിലേക്ക് മടങ്ങും.
Keywords: News, Kerala, Kerala-News, Thrissur-News, Police-News, Thrissur News, Koorkenchery News, Missing, Students, Found, Maharashtra, Missing students from Thrissur found at Maharashtra.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.