Police CI | കാണാതായ പനമരം പൊലീസ് സ്റ്റേഷനിലെ സിഐയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്ന് കാണാതായ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ കെ എ എലിസബത്തി(54)നെ  ആണ് കാണാതായത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ബന്ധുക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
Aster mims 04/11/2022

ഈ മാസം 10 ന് കോടതി ആവശ്യവുമായി ബന്ധപ്പെട്ട് പാലക്കാടേക്ക് പോയ സിഐയെ കാണാതാവുകയയിരുന്നു. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് കല്‍പ്പറ്റയിലുണ്ടെന്ന് എലിസബത്ത് പറഞ്ഞിരുന്നുവെങ്കിലും അന്വേഷിച്ചെത്തിയ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

Police CI | കാണാതായ പനമരം പൊലീസ് സ്റ്റേഷനിലെ സിഐയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി


പിന്നാലെ സംഭവത്തില്‍ കേസെടുത്ത പോലീസ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച രാത്രി എലിസബത്ത് കോഴിക്കോട്ടെ ഒരു എടിഎം കൗന്‍ഡറില്‍ നിന്നു പണം എടുത്തു. തുടര്‍ന്ന് മാനാഞ്ചിറയില്‍ നിന്ന് പാലക്കാട് ബസില്‍ കയറിയെന്നും സ്ഥിരീകരിച്ചു. പിന്നീട് എവിടേക്കാണ് പോയതെന്ന് വിവരമില്ലായിരുന്നു. ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പരും സ്വിച് ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തുണ്ടെന്ന് കണ്ടെത്തിയത്. 

മേലുദ്യോഗസ്ഥരില്‍ നിന്നു ജോലി സമ്മര്‍ദമുണ്ടായതായി എലിസബത്ത് സഹപ്രവര്‍ത്തകരില്‍ ചിലരോട് പറഞ്ഞിരുന്നെന്ന് വിവരമുണ്ട്.

Keywords:  News,Kerala,State,Thiruvananthapuram,police-station,Police,Missing, Missing Panamaram Police CI found Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script