നടന്‍ മുകേഷ് ഇവിടെത്തന്നെയുണ്ട്; എങ്ങും പോയിട്ടില്ല

 


കൊല്ലം: (www.kvartha.com 25.06.2016) നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് എങ്ങും പോയിട്ടില്ല. ആള് ഇവിടൊക്കെ തന്നെയുണ്ട്. എം എല്‍ എ മുകേഷിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് കൊല്ലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് പരാതിക്കാര്‍ക്ക് തമാശ കലര്‍ന്ന മറുപടിയുമായി മുകേഷ് രംഗത്തെത്തിയത്. അതേസമയം മുകേഷിനെതിരെയുള്ള പരാതി സ്വീകരിച്ച പോലീസ് നടപടിക്കെതിരെ സിപിഎം, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

അതേസമയം താന്‍ പോയത് രാഹുല്‍ ക്ലബില്‍ അംഗമാവാനാണെന്നും എന്നാല്‍ തനിക്ക് അവിടെ അംഗത്വം ലഭിച്ചില്ലെന്നുമായിരുന്നു മുകേഷിന്റെ മറുപടി. വീട്ടില്‍ പറയാതെ നാലുമാസമെങ്കിലും മാറിനിന്നാല്‍ മാത്രമേ അംഗത്വം നല്‍കുകയുള്ളുവെന്നു തന്നോടു പറഞ്ഞു. ഇതൊരു തമാശയായി മാത്രമേ കണക്കാക്കേണ്ടതുള്ളൂവെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് വെസ്റ്റ് എസ്‌ഐക്ക് പരാതി നല്‍കിയത്. പണക്കാരുടെ ഇടയില്‍ മാത്രമാണ് മുകേഷിനെ കാണുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി വിഷ്ണു സുനില്‍ പറഞ്ഞു. എംഎല്‍എയെ കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് ഇത്തരമൊരു പരാതിയുമായി മുന്നിട്ടിറങ്ങിയത്.

പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായി കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍
സംഭവിച്ചിട്ടും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്നാണ് മുകേഷിനെതിരെയുള്ള പരാതി. എന്നാല്‍ സ്ഥലത്ത് മറ്റു മന്ത്രിമാരെല്ലാം സന്ദര്‍ശനം നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് എംഎല്‍എയെ കാണാനോ പരാതി പറയാനോ കഴിഞ്ഞിട്ടില്ലെന്നും വിഷ്ണു പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലം നിറഞ്ഞുനിന്നിരുന്ന എം എല്‍ എയെ പിന്നീട് കണ്ടില്ലെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച വെസ്റ്റ് പോലീസ് രസീത് നല്‍കുകയും ചെയ്തു.
നടന്‍ മുകേഷ് ഇവിടെത്തന്നെയുണ്ട്; എങ്ങും പോയിട്ടില്ല

Also Read:
കാസര്‍കോട്ടെ മുക്കുപണ്ട തട്ടിപ്പ് പുറത്തു കൊണ്ടുവരുന്ന ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രനെ സ്ഥലം മാറ്റി; പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം

Keywords:  'Missing' MLA Mukesh's wacky reply to Youth Cong - 'I had gone to join Rahul club', Kollam, Complaint, Police, Allegation, Election, CPM, Minister, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia