Found Dead | കാണാതായ ഇതരസംസ്ഥാന തൊഴിലാളിയെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) പോത്തന്‍കോട് നിന്നും കാണാതായ ഇതരസംസ്ഥാന തൊഴിലാളിയെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി നന്ദു വിശ്വാസ് (59) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കാണാതായതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ ഞായറാഴ്ച വൈകിട്ടോടെ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Found Dead | കാണാതായ ഇതരസംസ്ഥാന തൊഴിലാളിയെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
 
തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തിങ്കളാഴ്ച രാവിലെ ഒപ്പം താമസിക്കുന്നവര്‍ വെള്ളം കോരുന്ന സമയത്താണ് കിണറിനുള്ളില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Missing Man Found Dead in Well, Thiruvananthapuram, News, Complaint, Probe, Missing, Found Dead, Mortuary, Dead Body, Police, Kerala News.  
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia