SWISS-TOWER 24/07/2023

Missing girl found | എറണാകുളത്ത് നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി; കാണപ്പെട്ടത് ആണ്‍സുഹൃത്തിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) എറണാകുളത്ത് നിന്ന് കഴിഞ്ഞദിവസം കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി. ആണ്‍സുഹൃത്തിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സഹോദരന്‍ ബുധനാഴ്ച വൈകിട്ട് എറണാകുളം അയ്യമ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
Aster mims 04/11/2022

Missing girl found | എറണാകുളത്ത് നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി; കാണപ്പെട്ടത് ആണ്‍സുഹൃത്തിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ട്രെയിനില്‍ മറ്റൊരു സ്ഥലത്തേക്ക് പോകാനായി കയറിയിരിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. പെണ്‍കുട്ടിയെ മുനമ്പം പൊലീസ് എറണാകുളത്തേക്കു കൊണ്ടുപോകും. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊകേഷന്‍ തിരിച്ചറിഞ്ഞാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് സഹോദരങ്ങളെ ഒരുമിച്ച് കണ്ടതായി ദൃക്സാക്ഷി പൊലീസിന് വിവരം നല്‍കിയിരുന്നു. എന്നാല്‍ എവിടെ വച്ചാണ് ഇവര്‍ പിരിഞ്ഞത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സഹോദരനില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ മുനമ്പം പൊലീസ് ചോദിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സഹോദരന് പതിമൂന്ന് വയസ്സും സഹോദരിക്ക് പതിനഞ്ച് വയസ്സുമാണ് പ്രായം.

തൃശൂര്‍ ചേര്‍പ്പില്‍ പിതാവിന്റെ വീട്ടില്‍ നിന്നു പഠിക്കുന്ന കുട്ടികള്‍ ചൊവ്വാഴ്ച, സ്വന്തം വീട്ടില്‍ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങിയത്. എന്നാല്‍ ഏറെ വൈകിയും വീട്ടില്‍ എത്താതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച, എറണാകുളത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തി.

പിന്നീട് ബുധനാഴ്ച പുലര്‍ചെ 4.30നു വര്‍കലയില്‍ എത്തിയതായി കണ്ടെങ്കിലും ഫോണ്‍ ഓഫായതോടെ പൊലീസിനു വിവരം ലഭിക്കാതായി. തുടര്‍ന്ന് തിരുവനന്തപുരത്തു റേഞ്ച് കണ്ടതോടെ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Missing girl found in Thambannur railway station, Thiruvananthapuram, News, Missing, Police, Railway, Mobile Phone, Complaint, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia